HomeNewsEducationNewsറവന്യൂ ജില്ലാ കലോത്സവം തിരൂരിൽ; സ്വാഗത സംഘം രൂപീകരിച്ചു

റവന്യൂ ജില്ലാ കലോത്സവം തിരൂരിൽ; സ്വാഗത സംഘം രൂപീകരിച്ചു

welcome-committee-tirur

റവന്യൂ ജില്ലാ കലോത്സവം തിരൂരിൽ; സ്വാഗത സംഘം രൂപീകരിച്ചു

തിരൂർ: തിരൂരിൽ നടക്കുന്ന 32-ാ മത് റവന്യൂ ജില്ലാ കലോത്സവത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. തിരൂര്‍ ബോയ്സ് ഹയര്‍സെക്കൻ്ററി സ്കൂളില്‍ നടന്ന യോഗം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചുമതലയുള്ള കായിക – ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍, എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, രാഹുല്‍ ഗാന്ധി, അബ്ദുസമദ് സമദാനി, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ രക്ഷാധികാരികളാക്കിയാണ് വിപുലമായ കമ്മിറ്റി രൂപീകരിച്ചത്. കുറുക്കോളി മൊയ്തീന്‍ എംഎല്‍എയാണ് ചെയര്‍മാന്‍. തിരൂര്‍ നഗരസഭാധ്യക്ഷ എ.പി.നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു.സൈനുദ്ദീന്‍ എന്നിവര്‍ വര്‍ക്കിങ് ചെയര്‍മാന്മാരാണ്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, അംഗങ്ങളായ ഫൈസല്‍ എടശ്ശേരി, ഇ.അഫ്സല്‍, തിരൂര്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.സുബൈദ എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്.
Ads
മലപ്പുറം ഡിഡിഇ കെ.പി.രമേശ്കുമാറാണ് ജനറല്‍ കണ്‍വീനര്‍. ആര്‍ഡിഡി മലപ്പുറം മനോജ്കുമാര്‍, വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ ഉബൈദുള്ള, ഡയറ്റ് പ്രിന്‍സിപ്പല്‍ ടി.വി.ഗോപകുമാര്‍, ഡിപിസി രത്നാകരന്‍, ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എച്ച്എം എന്‍.ഗഫൂര്‍, പ്രിന്‍സിപ്പല്‍ സിന്ധു.ജി.നായര്‍ എന്നിവരാണ് ജോയിന്റ് കണ്‍വീനര്‍മാര്‍. വിവിധ ആവശ്യങ്ങള്‍ക്കായുള്ള ഉപസമിതികളും തെരഞ്ഞെടുത്തിട്ടുണ്ട്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് കലോത്സവം നടക്കുന്നത്. 26ന് രാവിലെ 10 മണി മുതല്‍ തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ റജിസ്ട്രേഷന്‍ ആരംഭിക്കും. തിരൂര്‍ ബോയ്സ് ഹയര്‍സെക്കൻ്ററി സ്കൂള്‍, ബിപി അങ്ങാടി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്കൂള്‍, എസ്എസ്എം പോളി ടെക്നിക് എന്നിവിടങ്ങളിലാണ് പ്രധാന വേദികള്‍ ഒരുക്കുന്നത്. സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യു.സൈനുദ്ദീന്‍ അധ്യക്ഷ്യത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, അംഗം വി.കെ.എം.ഷാഫി, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ഒ ശ്രീനിവാസന്‍, വി.ശാലിനി, പി.പുഷ്പ, കൊട്ടാരത്ത് സുഹറാബി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി.രമേശ് കുമാര്‍, തിരൂര്‍ ഡിവൈഎസ്പി വി.വി ബെന്നി, സിഐ എം.ജെ ജിജോ, ഫയര്‍ ഓഫിസര്‍ പ്രമോദ്കുമാര്‍, ഡിഇഒ പ്രസന്നകുമാരി, എഇഒ സുനിജ എന്നിവര്‍ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!