HomeNewsMeetingവികസന മുന്നേറ്റ ജാഥ; വളാഞ്ചേരിയിൽ സ്വാഗതസംഘം രൂപീകരിച്ചു

വികസന മുന്നേറ്റ ജാഥ; വളാഞ്ചേരിയിൽ സ്വാഗതസംഘം രൂപീകരിച്ചു

development-march-valanchery

വികസന മുന്നേറ്റ ജാഥ; വളാഞ്ചേരിയിൽ സ്വാഗതസംഘം രൂപീകരിച്ചു

വളാഞ്ചേരി:നവകേരള സൃഷ്ടിക്കായി, വീണ്ടും എൽ ഡി എഫ് എന്ന മുദ്രാവാക്യവുമായി എ വിജയരാഘവൻ നയിക്കുന്ന എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കാൻ സ്വാഗതസംഘം രൂപീകരിച്ചു. ഫെബ്രുവരി 21 ന് പകൽ 3 മണിക്കാണ് ജാഥ വളാഞ്ചേരിയിൽ എത്തിച്ചേരുന്നത്.
development-march-valanchery
വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി പി സക്കറിയ ഉത്ഘാടനം ചെയ്തു.അഷ്‌റഫലി കാളിയത്ത് അധ്യക്ഷനായി. എൻ സി പി ദേശീയ സെക്രട്ടറി എൻ എ മുഹമ്മദ്‌കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം സാജിത, എൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി കെ പി ശങ്കരൻ സ്വാഗതവും പി ജയപ്രകാശ് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!