പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി ഇന്ന്
എടയൂർ: പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി ഞായറാഴ്‌ച ആഘോഷിക്കു.
രാവിലെ തിരുമാന്ധാംകുന്ന് ഭഗവതിയെ താലപ്പൊലി കൊട്ടി അറിയിക്കുന്ന ചടങ്ങ് നടക്കും. തുടർന്ന് നിർമാല്യദർശനം, വിശേഷാൽപൂജകൾ എന്നിവയ്ക്കുശേഷം കാഴ്‌ചശീവേലിയുമുണ്ടാകും. വൈകുന്നേരം നാലരയ്ക്ക് സന്ധ്യാവേല, ഉച്ചപ്പാട്ട്, ഇരട്ടത്തായമ്പക, വേലകയറ്റം, പൂതൻ, തിറ, വിവിധ ദേശക്കാരുടെ വരവുകൾ എന്നിവയുമുണ്ടാകും. രാത്രി ഏഴിന് താലം എഴുന്നള്ളിപ്പ് ആരംഭിക്കും. നാൽപതാമത്തെ കളംപാട്ട് ദിവസമായ ശനിയാഴ്‌ച അയ്യപ്പൻ താലപ്പൊലിയുമുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here