മർക്കസ് ആർട്സ് ആൻറ് സയൻസ് കോളേജിൽ ഫിലമെന്റ് രഹിത ക്യാംപസ് പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി മർക്കസ് ആർട്സ് ആൻറ് സയൻസ് കോളേജിലെ എനർജി – എൻവയോൺമെന്റൽ കൺസർവേഷൻ ക്ലബ്ബിന് കീഴിൽ ‘ഫിലമെൻറ് രഹിത ക്യാംപസ് ‘ പദ്ധതിക്ക് തുടക്കമായി. പദ്ധതി നടപ്പിലാകുന്നതോടെ ജില്ലയിലെ ആദ്യ ഫിലമെന്റ് രഹിത ക്യാംപസായി മർക്കസ് മാറും. ഇന്റേണൽ ക്വാളിറ്റി അഷ്യുറൻസ് സെല്ല് (ഐ.ക്യു.എ.സി) മായി സഹകരിച്ചാണ് പ്രൊജക്ട് നടപ്പിലാക്കുന്നത്.ക്യാംപസിലെ പത്തോളം സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന ട്യൂബ് ലൈറ്റ്, സി.എഫ്.എൽ എന്നിവക്ക് പകരം ഊർജ്ജക്ഷമത കൂടിയതും പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതുമായ എൽ.ഇ.ഡി ബൾബ് മാറ്റി സ്ഥാപിക്കൽ, എനർജി ഓഡിറ്റിംഗ് , ബോധവൽക്കരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും. പദ്ധതിയുടെ ഉദ്ഘാനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി ആസാദ് നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സി.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി.വളാഞ്ചേരി കെ.സ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഷെയ്ൻ കുമാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മുഹമ്മദ് ഷാഫി സി.സി (വൈസ് പ്രിൻസിപ്പാൾ), കെ.എം.അബ്ദുൽ ഗഫൂർ (ഓഫീസ് സൂപ്രണ്ട്), മുഹമ്മദ് ബഷീർ (ഐ.ക്യു.എ.സി കോർഡിനേറ്റർ), ആരിഫ (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസയർപ്പിച്ചു. ജാവേദ് റംസാൻ (എച്ച്.ഒ.ഡി, ബി.എസ്.സി ഫിസിക്സ് ) സ്വാഗതവും, മുഹമ്മദ് അനസ് (ഇ.ഇ.സി.സി സ്റ്റുഡന്റ് കോർഡിനേറ്റർ) നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here