ഹിറ്റ്ലറുടെ പതനത്തിന്റെ 75-ാം വാർഷികം: വളാഞ്ചേരിയിൽ ചലച്ചിത്രമേള നടത്തുന്നു
വളാഞ്ചേരി: ഹിറ്റ്ലറുടെ നേതൃത്വത്തിൽ, ഒരു കോടിയിലേറെ മനുഷ്യരെ വംശഹത്യക്കിരയാക്കിയ ജർമനിയിലെ നാസിവാഴ്ചയുടെ
പതനത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാൻ ചലച്ചിത്രമേള നടത്തുന്നു. ഈ മാസം 17,18 തിയ്യതികളിൽ എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തിലാണ് എം ഇ എസ് വളാഞ്ചേരി യൂണിറ്റും എം.ഇ.എസ് കെ.വി.എം കോളേജും സംയുക്തമായി നാസിവിരുദ്ധ ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്.
ഹിറ്റ്ലറുടെ ഭീകരതയും നാസിവാഴ്ചയുടെ ആഘാതങ്ങളും തകർച്ചയും വരച്ചുകാട്ടുന്ന എട്ട് സിനിമകളാണ് പ്രത്യേകം സജ്ജീകരിച്ച തിയേറ്ററിൽ പ്രദർശിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി കോളേജിൽ സിനിമാചർച്ചകൾ, സംവാദങ്ങൾ, ചിത്രരചന, കവിത മത്സരം എന്നിവയും നടത്തുന്നുണ്ട്.ഞായറാഴ്ച രാവിലെ 7 മണിക്ക് ഫിലിം ഫെസ്റ്റിന്റെ പ്രചരണർത്ഥം പെഡ്ഡ്‌ലേഴ്‌സ് ഓഫ് വളാഞ്ചേരി സൈക്കിൾ ക്ലബ് നടത്തുന്ന റാലിയുടെ ഫ്ലാഗ് ഓഫ് പ്രൊ. ഹസ്സൻ ചെയ്യും. മേള ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അഡ്വ. രശ്മിത രാമചന്ദ്രൻ ഉത്ഘാടനം ചെയ്യും. പ്രശസ്ത സംവിധായകരും സാമൂഹിക സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഫെസ്റ്റിവലിൽ സംബന്ധിക്കും. രണ്ടു ദിവസവും രാവിലെ 10 മണി മുതൽ 5 മണി വരെയാണ് പ്രദർശനങ്ങൾ. പ്രവേശനം സൗജന്യമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here