ദേശീയപാതാ വികസനം സ്ഥമെടുപ്പ് : തിരൂര്‍ താലൂക്കിലെ അന്തിമവിജ്ഞാപനം ഇറങ്ങി
ദേശീയപാതാ വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തിരൂര്‍ താലൂക്കിലെ അന്തിമ വിജ്ഞാപനം (3 ഡി വിജ്ഞാപനം) ഇറങ്ങിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. തിരൂര്‍ താലൂക്കില്‍ 65.9457 ഹെക്ടര്‍ ഭൂമിയിലാണ് ത്രീ എ വിജ്ഞാപനം മുമ്പ് ഇറങ്ങിയിരുന്നത്. ഇതില്‍പെട്ട 51.7684 ഹെക്ടറിലാണ് ഇപ്പോള്‍ അന്തിമ വിജ്ഞാപനം ഇറങ്ങിയത്. ആതവനാട് വില്ലേജില്‍ 3.2618 ഹെക്ടര്‍, കല്‍പകഞ്ചേരി വില്ലേജില്‍ 2.1818 ഹെക്ടര്‍, കാട്ടിപ്പരുത്തിയില്‍ 16.4353 ഹെക്ടര്‍, കോട്ടക്കലില്‍ 0.5500 ഹെക്ടര്‍, കുറുമ്പത്തൂരില്‍ 10.0953 ഹെക്ടര്‍, കുറ്റിപ്പുറത്ത് 8.9027 ഹെക്ടര്‍, മാറാക്കരയില്‍ 2.8116 ഹെക്ടര്‍, നടുവട്ടത്ത് 2.6735 ഹെക്ടര്‍, പെരുമണ്ണയില്‍ 4.8564 ഹെക്ടര്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ അന്തിമ വിജ്ഞാപനം ഇറങ്ങിയത്.
ഇതിനു പുറമെ 19.6140 ഹെക്ടറിനായുള്ള ത്രീ എ, ത്രീ ഡി വിജ്ഞാപനം അടുത്ത ദിവസം ഇറങ്ങും. ആതവനാട് വില്ലേജില്‍ 1.4439 ഹെക്ടര്‍, കല്‍പകഞ്ചേരി വില്ലേജില്‍ 0.9548 ഹെക്ടര്‍, കാട്ടിപ്പരുത്തിയില്‍ 7.8050 ഹെക്ടര്‍, കോട്ടക്കലില്‍ 0.0763 ഹെക്ടര്‍, കുറുമ്പത്തൂരില്‍ 2.0447 ഹെക്ടര്‍, കുറ്റിപ്പുറത്ത് 3.4165 ഹെക്ടര്‍, മാറാക്കരയില്‍ 1.6264 ഹെക്ടര്‍, നടുവട്ടത്ത് 0.6262 ഹെക്ടര്‍, പെരുമണ്ണയില്‍ 1.6202 ഹെക്ടറുമാണ് ഇതില്‍ ഉള്‍പ്പെടുക.
ഇതു കൂടി ചേരുമ്പോള്‍ ആകെ ഒമ്പതു വില്ലേജുകളിലെ 1851 ഭൂവുടമകളില്‍ നിന്നായി 71.3824 ഹെക്ടര്‍ ആണു ഏറ്റെടുക്കുക. ആതവനാട് വില്ലേജില്‍ 191, കല്‍പകഞ്ചേരി വില്ലേജില്‍ 155, കാട്ടിപ്പരുത്തിയില്‍ 374, കോട്ടക്കലില്‍ 21, കുറുമ്പത്തൂരില്‍ 422, കുറ്റിപ്പുറത്ത് 325, മാറാക്കരയില്‍ 152, നടുവട്ടത്ത് 56, പെരുമണ്ണയില്‍ 155 ഭുവുടമകളില്‍ നിന്നായാണ് ഭൂമി ഏറ്റെടുക്കുന്നത്.
അന്തിമ വിജ്ഞാപനം ഇറങ്ങിയ 51.7684 ഹെക്ടറില്‍ 2.3516 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ്. ആതവനാട് വില്ലേജില്‍ 0.0683 ഹെക്ടറും കാട്ടിപ്പരുത്തിയില്‍ 1.0972, കോട്ടക്കലില്‍ 0.0027 ഹെക്ടര്‍, കുറുമ്പത്തൂരില്‍ 0.1798 ഹെക്ടര്‍, കുറ്റിപ്പുറത്ത് 0.0986 ഹെക്ടര്‍, നടുവട്ടം 0.0525 ഹെക്ടര്‍, പെരുമണ്ണ വില്ലേജില്‍ 0.8525 എന്നിങ്ങനെയാണ് സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടുന്നത്.
ജില്ലയില്‍ ആകെ 74 കിലോമീറ്റര്‍ ദൂരമാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കാനുള്ളത്. ത്രീഡി വിജ്ഞാപനം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ നഷ്ടപരിഹാരം നിശ്ചയിക്കും. ഓരോ ഉടമയുടെയും ഭൂമിയുടെ വില റവന്യൂ വകുപ്പും കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പുമാണ് നിര്‍ണ്ണയിക്കുന്നത്. മരങ്ങളുടെ വില സോഷ്യല്‍ ഫോറസ്ട്രി വകുപ്പും കാര്‍ഷിക വിളകളുടെ വില കൃഷി വകുപ്പും നിര്‍ണ്ണയിക്കും. ഇതു നാലും ക്രോഡീകരിച്ചാണ് വില നിശ്ചയിക്കുന്നത്. വില നിശ്ചയിച്ച ശേഷം ഓരോ ഭൂവുടമകളെ വിളിച്ചു വരുത്തി കൂടിക്കാഴ്ച നടത്തും. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം സംബന്ധിച്ച പരാതിയും ആക്ഷേപവും ഉന്നയിക്കാന്‍ അവസരം ഉണ്ടാകും. തുടര്‍ന്നു അന്തിമ വില നിശ്ചയിക്കും. പിന്നീട് ഗസറ്റിലും പ്രാദേശിക പത്രങ്ങളിലും പരസ്യപ്പെടുത്തി വില നല്‍കി ഉടന്‍ തന്നെ സര്‍ക്കാറിന്റെ ഭാഗമാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണും സംഘവും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here