വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് ജിദ്ദ കെ എം സി സി ധനസഹായം കൈമാറി
വളാഞ്ചേരി: പ്രതിസന്ധി ഘട്ടത്തിലും തളരാതെ ജീവകാരുണ്യത്തിൻ്റെ അടയാളപ്പെടുത്തലുമായി ജിദ്ദ കെ.എം.സി.സി. വളാഞ്ചേരി നിസാർ ആസ്പത്രിയിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് ജിദ്ദ കെ എം സി സി സ്വരൂപിച്ച ധന സഹായം പ്രൊഫ.കെ-കെ. ആബിദ് ഹുസൈൻ തങ്ങൾ ഏറ്റുവാങ്ങി. ജിദ്ദ കെ എം സി സി സാരഥി ജാഫർ നീറ്റുകാട്ടിലിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കെ എം സി സി നേതാക്കളായ അബ്ബാസ് കുളമഗലം, ജാഫർ വാഫി, ടി.ബഷീർ ഹാജി, തേക്കിൽ സൈതാലിക്കുട്ടി ഹാജി, സുനീർ മൂച്ചിക്കൽ ദ്വീപ്, മുഹമ്മദ് പാലാറ, മുഹമ്മദലി മുളമുക്കിൽ, ഹാറൂൺ കരുവാട്ടിൽ, ഡയാലിസിസ് സെന്റർ ഭാരവാഹികളായ അഷ്‌റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, യു യൂസുഫ്, സി ദാവൂദ് മാസ്റ്റർസംബന്ധിച്ചു.
അഞ്ചു മെഷിനുകളുമായി വളാാഞ്ചേരി നിസാർ ആസ്പപത്രിയിൽ പ്രവർത്തിക്കുന്ന ഡയലാസിസ് സെൻററിൽ നിലവിൽ 11 മെഷീനുകളുണ്ട്. നാൽപതോളം ഡയാലിസിസ് രോഗികളാണ് സൗജന്യമായി സെൻ്ററിൽ ഡയാലിസിസ് ചെയ്യുന്നത്. പ്രവാസി സംഘടനകളുടെെയും നാട്ടിലെ സുമനസുകളുടെയും സഹായം കൊണ്ടു മാത്രമാണ് സെൻ്റർ മുന്നോട്ടു പോവുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here