HomeTravelവിസാ കാലാവധി കഴിഞ്ഞാൽ ഓരോ ദിവസത്തിനും നിശ്ചിത തുക പ്രഖ്യാപിച്ച് യുഎഇ

വിസാ കാലാവധി കഴിഞ്ഞാൽ ഓരോ ദിവസത്തിനും നിശ്ചിത തുക പ്രഖ്യാപിച്ച് യുഎഇ

uae

വിസാ കാലാവധി കഴിഞ്ഞാൽ ഓരോ ദിവസത്തിനും നിശ്ചിത തുക പ്രഖ്യാപിച്ച് യുഎഇ

അബുദാബി: വിസാ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കായി ഈടാക്കി വരുന്ന പിഴ ഏകീകരിച്ചതായി യുഎഇ. വിസിറ്റ്, താമസ വിസയിൽ രാജ്യത്തെത്തിയ ശേഷം കാലാവധി പൂർത്തിയായവർക്കാണ് ഏകീകൃത പിഴ സമ്പ്രദായം ബാധകമാവുക. വിസാ കാലാവധിയോ വിസ പുതുക്കാനുള്ള ഗ്രേസ് പീരിയഡോ അവസാനിച്ച ശേഷം അധികമായി താമസിക്കുന്ന ഓരോ ദിവസവും 50 ദിർഹം പിഴയായി നൽകേണ്ടി വരും.
employment visa
അതേസമയം യുഎഇയിലുള്ള പ്രവാസികൾക്കും എൻആർഐ അക്കൗണ്ടുകൾ,വിദേശ ഫോൺ നമ്പറുകൾ എന്നവ ഉപയോഗിച്ച് ഇന്ത്യയിലുള്ള യുപിഐ ഉടമയ്ക്ക് പണമയക്കാനുള്ള പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് ധനകാര്യ സഹമന്ത്രി ഡോ ഭഗവന്ത് കിസാൻ റാവു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്ന് മാത്രമാണ് ഇത്തരത്തിൽ പണമിടപാട് നടത്താനാവുക.

പ്രവാസികൾക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് യുപിഐ വഴി പണം കൈമാറാനാകും. പ്രവാസികൾക്ക് ഏറെ സഹായകരമായ പദ്ധതി ഗൾഫ് മേഖലയിൽ നിന്നുൾപ്പെടെ 10 രാജ്യങ്ങളിലാണ് നടപ്പിലാക്കുക. യുഎഇ, ഒമാൻ, ഖത്തർ, സൗദി, സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, യുഎസ്എ, യുകെ എന്നീ രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ യുഎഇ, ഒമാൻ, സൗദി, ഖത്തർ എന്നിവിടങ്ങളിലായിരിക്കും യുപിഐ സേവനം ലഭ്യമാവുക. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് പദ്ധതി നടപ്പിലാക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!