എടയൂർ വലാർത്തപടിയിൽ പാടശേഖരത്തിന് തീപ്പിടിച്ചു
എടയൂർ: എടയൂരിൽ പാടശേഖരത്തിന് തീപ്പിടിച്ചു. എടയൂർ പഞ്ചായത്തിലെ വലാർത്തപടി കോലുവാക്കൽ പാടശേഖരത്തിനാണ് ഇന്ന് ഉച്ചയോടെ തീപ്പിടിച്ചത്. ജുമ: നിസ്കാരത്തിനായി ആളുകൾ പിരിഞ്ഞ സമയത്താണ് പാടത്തിന് തീപ്പിടിച്ചത്. പാടശേഖരത്തിന് തീപ്പിടിത്തത്തിൻ്റെ കാരണം അറിവായിട്ടില്ല. പാടത്ത് നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസികൾ ചേർന്ന് തീയണക്കുകയായിരുന്നു. മൂന്നേക്കറിലധികം വരുന്ന പാടശേഖരത്തിൽ ഭൂരിഭാഗവും കത്തിത്തീർന്നു. കത്തി നശിച്ചതിൽ കൊയ്ത് കഴിഞ്ഞതും കഴിയാത്തതുമായ ഭാഗങ്ങൾ ഉണ്ടായിരുന്നതായി വാർഡ് മെമ്പർ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. നെല്ലും വൈക്കോലും കത്തി നശിച്ചത് മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. എടയൂർ ഗ്രാാമപഞ്ചായത്ത് പ്രസിഡൻ്റും കൃഷി ഓഫീസറും പാടശേഖരം സന്ദർശിച്ചു. കഴിഞ്ഞ നാല് വർഷങ്ങളിലായി വേനൽക്കാലത്ത് ഈ പാടശേഖരം കത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here