HomeNewsIncidentsവളാഞ്ചേരി വൈക്കത്തൂരിൽ കിടപ്പുമുറിക്ക് തീയിട്ട് ഉറങ്ങിക്കിടന്ന കുടുംബത്തെ വധിക്കാൻ ശ്രമമെന്ന് പരാതി

വളാഞ്ചേരി വൈക്കത്തൂരിൽ കിടപ്പുമുറിക്ക് തീയിട്ട് ഉറങ്ങിക്കിടന്ന കുടുംബത്തെ വധിക്കാൻ ശ്രമമെന്ന് പരാതി

FIRE-INCIDENT-VAIKATHOOR

വളാഞ്ചേരി വൈക്കത്തൂരിൽ കിടപ്പുമുറിക്ക് തീയിട്ട് ഉറങ്ങിക്കിടന്ന കുടുംബത്തെ വധിക്കാൻ ശ്രമമെന്ന് പരാതി

വളാഞ്ചേരി:വളാഞ്ചേരി വൈക്കത്തൂരിൽ വീടിനുള്ളിൽ തീയിട്ട് ഉറങ്ങികിടന്ന കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. വളാഞ്ചേരി വൈക്കത്തൂർ തെക്കിനി പള്ളിയാലിൽ ശ്രീധരന്റെ വീട്ടിൽ തിങ്കളാഴ്ച പുലർച്ച 3.30യോടെയാണ് സംഭവം. സംഭത്തിൽ കുട്ടികൾ അടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് തലനാഴിക്കാണ്. ശ്രീധരനും ഭാര്യ അനിതയും മക്കളായ അനുരാഗും അനുശ്രീയും ഒരേ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന മകൻ അനുരാഗിന്റെ കാലിനു ചൂടാനുഭവപ്പെട്ടതോടെയാണ്‌ ആരോ തീയിട്ടതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അനുരാഗ് പുതപ്പ് കൊണ്ട് തീയണക്കുകയും ചെയ്തു. കുട്ടിയുടെ അവസരോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്. ഇതിനിടയിൽ പുറത്ത് നിന്ന് തീയിട്ടയാൾ ഓടി രക്ഷപ്പെട്ടുവെന്ന് വീട്ടുകാർ പറഞ്ഞു. അടുത്ത വീട്ടുകാരുമായും നാട്ടുകാരുമായും നല്ല സഹകരണത്തിൽ കഴിയുന്ന തനിക്കും കുടുംബത്തിനും ആരുമായും കലഹങ്ങളില്ലായിരുന്നുവെന്ന് ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
valanchery-police-station
എന്ത് വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ശ്രമം നടത്തിയെന്നതിൽ ആധിയിലാണ് വീട്ടുകാർ.
സംഭവസ്ഥലത്ത് നിന്നും മണ്ണെണ്ണ ഒഴിക്കാനുപയോഗിച്ച ഗ്ലാസും തീയിടാനുപയോഗിച്ച കടലാസും കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം വീടിന്റെ ചുമരിൽ ഒട്ടിച്ച നിലയിൽ കാണപ്പെട്ട സ്റ്റിക്കറും ദുരൂഹതയുണർത്തുന്നു. ഗൃഹനാഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി. തിരൂർ ഡി.വൈ.എസ്‌.പിയുടെ മേൽനോട്ടത്തിൽ വളാഞ്ചേരി എസ്‌.എച്.ഒയുടെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് വിഭാഗവും പരിശോധന നടത്തും. ഭാഗ്യം തുണച്ചിതിനാലാണ് തങ്ങൾ ഇപ്പോൾ ആപത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് വിശ്വസിക്കുന്ന ഈ കുടുംബം ഇനിയും ഇത്തരം ആക്രമണം ഉണ്ടാകുമോ എന്ന ആധിയിലുമാണ് ഇപ്പോൾ കഴിയുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!