കുറ്റിപ്പുറം ഭാരതപ്പുഴയിൽ തീപിടുത്തം; തീപ്പിടുത്തം നടന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ മഞ്ചാടിക്ക് സമീപം ഇന്ന് വൈകിട്ട് 4 മണിയോടെയാണ് പുൽക്കാടുകൾക്ക് തീ പിടിച്ചത്. പൊന്നാനിയിൽ നിന്നും വന്ന അഗ്നി സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും രക്ഷാപ്രവർത്തകരായ റഷീദ് കുറ്റിപ്പുറം റഫീഖ് മണി എന്നിവരും ചേർന്ന് തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തിയത്. തവനൂർ തൃപാലൂർ സ്വദേശിയായ 58 കാരനാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ഞായറാഴ്ച വൈകിട്ട്
നാലു മണിക്കാണ് പുൽക്കാടുകൾക്ക് തീ പിടിച്ചത്. കറുത്ത ഇരുണ്ട പുകയായിരുന്നു. ഈ പടർന്നത് അണക്കുന്നതിന് വേണ്ടി ഫയർഫോഴ്സ് വെള്ളമടിക്കുന്നതിനിടയിലാണ് മരിച്ച നിലയിലുള്ള മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here