കുറ്റിപ്പുറം പഞ്ചായത്തിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും പ്രഥമ ശുശ്രൂഷാകിറ്റ് വിതരണംചെയ്യുന്ന പദ്ധതിക്ക് തുടക്കമായി
കുറ്റിപ്പുറം : പഞ്ചായത്തിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും പ്രഥമ ശുശ്രൂഷാകിറ്റ് വിതരണംചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കുറ്റിപ്പുറം ഹയാത്ത് മെഡി കെയറാണ് മുഴുവൻ തൊഴിലാളികൾക്കും മെഡിക്കൽകിറ്റ് സൗജന്യമായി പഞ്ചായത്തിന്റെ സഹകരണത്തോടെ വിതരണംചെയ്യുന്നത്. 23-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിറ്റ് നൽകിയാണ് പദ്ധതിക്ക് തുടക്കമായത്.
ഹയാത്ത് മെഡികെയർ എം.ഡി. മുഹമ്മദ് നാസിഫ് പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടിക്ക് വിതരണംചെയ്യാനുള്ള കിറ്റുകൾ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരപ്പാര സിദ്ദിഖ് അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസൽ അലി സക്കാഫ്തങ്ങൾ, റമീന, റിജിത, സി.കെ. ജയകുമാർ, അഷറഫ് അലി, ബേബി, ജയചിത്ര, ജാബിർകുട്ടി, പ്രവീൺ പാഴൂർ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here