HomeNewsGeneralഡോ. ഗോവിന്ദൻ സ്മാരക ക്ലിനിക്കിന്റെ ഒന്നാം വാർഷികം കുളമംഗലം ‘അമ്പാടി’യിൽ നടന്നു

ഡോ. ഗോവിന്ദൻ സ്മാരക ക്ലിനിക്കിന്റെ ഒന്നാം വാർഷികം കുളമംഗലം ‘അമ്പാടി’യിൽ നടന്നു

dr-govindan-memorial-clinic-anniversary

ഡോ. ഗോവിന്ദൻ സ്മാരക ക്ലിനിക്കിന്റെ ഒന്നാം വാർഷികം കുളമംഗലം ‘അമ്പാടി’യിൽ നടന്നു

വളാഞ്ചേരി : വളാഞ്ചേരിയുടെ ജനകീയ ഡോക്ടറായിരുന്ന എം. ഗോവിന്ദന്റെ ഓർമയ്ക്കായി പ്രവർത്തിക്കുന്ന ‘ബുധനാഴ്ച ക്ലിനിക്കി’ന്റെ ഒന്നാം വാർഷികം അദ്ദേഹത്തിന്റെ വീടായ അമ്പാടിയുടെ മുറ്റത്ത് നടന്നു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന ഐ.എം.എ. വളാഞ്ചേരി യൂണിറ്റാണ് വാർഷികം സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡന്റ് ഡോ. എൻ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.
dr-govindan-memorial-clinic-anniversary
പതിറ്റാണ്ടുകളായി ഡോ. ഗോവിന്ദൻ ബുധൻ, ശനി ദിവസങ്ങളിൽ നടത്തിവന്ന സൗജന്യ ചികിത്സയുടെ തുടർച്ചയായാണ് ഐ.എം.എ. വളാഞ്ചേരി യൂണിറ്റ് ‘ബുധനാഴ്ച ക്ലിനിക്ക്’ മുടക്കം കൂടാതെ നടത്തുന്നത്. ക്ലിനിക്കിൽ പരിശോധനയ്ക്കെത്തുന്നവരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന അറുപതിന് മുകളിൽ പ്രായമുള്ളവർക്കുള്ള കിറ്റുകൾ ഡോ. ഗോവിന്ദന്റെ ഭാര്യ വസന്ത ഗോവിന്ദൻ വിതരണം ചെയ്തു. സെക്രട്ടറി ഡോ. റിയാസ്, കെ.എം. ഗഫൂർ, പി. മാനവേന്ദ്രനാഥ്, കെ. വി. ഉണ്ണികൃഷ്ണൻ, സലാം വളാഞ്ചേരി, വെസ്റ്റേൺ പ്രഭാകരൻ, വി.പി.എം. സ്വാലിഹ്, കെ. മുഹമ്മദാലി, എൻ. വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!