വളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യകൃഷി നടത്തുന്ന പദ്ധതി തുടങ്ങി
വളാഞ്ചേരി : നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യകൃഷി നടത്തുന്ന പദ്ധതി തുടങ്ങി. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. കൗൺസിലർമാരായ സി.എം. റിയാസ്, ഇ.പി. അച്യുതൻ, ഷാഹിന റസാക്ക്, തസ്ലീമ നദീർ, ജബ്ബാർ ഗുരുക്കൾ, റസാക്ക്, മൊയ്തീൻകുന്നത്ത്, മുഹമ്മദ് കാശാംകുന്ന്, മുഹമ്മദ് കുണ്ടനിയിൽ തുടങ്ങിയവർ സംബന്ധിച്ചു.
ആദ്യഘട്ടത്തിൽ പാറാണക്കുളം, തൈക്കാട് കുളം, വലിയകുളം, താഴങ്ങാടി അമ്പലക്കുളം, കാട്ടിപ്പരുത്തി കറ്റട്ടിക്കുളം എന്നീ പൊതുകുളങ്ങളിലാണ് മത്സ്യകൃഷി തുടങ്ങുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പും നഗരസഭയും ചേർന്നാണ് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കൃഷി ആരംഭിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here