മുൻ ഗ്ലാസ് ഇല്ല, കൂടാതെ ഇന്ധന ചോർച്ചയുമായി സ്കൂൾ ബസിൻ്റെ യാത്ര, ഫിറ്റ്നസ് റദ്ധാക്കി എം.വി.ഡി; സംഭവം മാറാക്കരയിൽ
മാറാക്കര : മുൻ ഗ്ലാസോ കുട്ടികളെ നോക്കാൻ ആയയോ ഇല്ലാത്ത സ്‌കൂൾ വാഹനം മോട്ടോർവാഹന വകുപ്പ് പിടികൂടി. പരിശോധനയിൽ ചോർച്ചയുള്ള ഡീസൽപൈപ്പ് പ്ലാസ്റ്റിക് കവർകൊണ്ട് കെട്ടിവെച്ച നിലയിലായിരുന്നു. ജി.പി.എസും പ്രവർത്തനക്ഷമമല്ല. വാഹനത്തിന്റെ ഫിറ്റ്‌നസ് അധികൃതർ റദ്ദാക്കി. ദേശീയപാത അതിരുമടയിൽ പരിശോധന നടത്തുന്നതിനിടെയാണ് കുട്ടികളുമായി വന്ന മാറാക്കര വി.വി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ വാഹനം അധികൃതർ പരിശോധിച്ചത്.
കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ച ശേഷമാണ് വാഹനത്തിനെതിരേ നടപടിയെടുത്തത്. സ്‌കൂൾ അധികൃതർക്കെതിരേ ദുരന്തനിവാരണ വകുപ്പുപ്രകാരമുള്ള നടപടിക്ക് കളക്ടർക്ക് ശുപാർശചെയ്യുമെന്ന് അധികൃതർ പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ. കെ.ആർ. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here