അനധികൃത മണൽ വാരൽ; അഞ്ച് പേരെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു
കുറ്റിപ്പുറം: കഴിഞ്ഞ ദിവസം കടകശ്ശേരി പമ്പ് ഹൗസ് ഭാഗത്ത് പുലർച്ചെ മണൽ ചാക്കുകളിൽ നിറക്കുന്നതിനിടെ പൊലീസിനെക്കണ്ട് ഏതാനും മണൽക്കടത്തുകാർ ഓടി രക്ഷപെട്ടിരുന്നു. തവനൂർ കാരപ്പറമ്പിൽ വീട്ടിൽ ഭാസ്കരമേനോൻ്റെ മകൻ സുജിത് (37), തവനൂർ വെള്ളയിൽ വീട്ടിൽ അപ്പുവിൻ്റെ മകൻ ശിവകുമാർ (43), അയങ്കലം അമ്മായത്ത് വീട്ടിൽ മുഹമ്മദ് ഷാജിയുടെ മകൻ അബ്ദുൾ സലാം (35), തവനൂർ പൂമുള്ളിപ്പറമ്പിൽ വീട്ടിൽ മൊയ്തീൻ്റെ മകൻ കരീം (49), തവനൂർ വാൽപ്പറമ്പിൽ വീട്ടിൽ സെയ്തലവിയുടെ മകൻ ബഷീർ (45) എന്നിവരെയാണ് പിടികൂടിയത്.
ഇവർ എത്തിയ ബൈക്കും പണിയായുധങ്ങളും കസ്റ്റഡിയിലെടുത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണൽ കയറ്റാൻ വന്ന തൊഴിലാളികളെയു ഇവർക്ക് ഓർഡർ നൽകിയ കടകശ്ശേരി സ്വദേശിയായ സലാം എന്നയാളെയും എസ്.ഐ. നിഖിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മണൽ കടത്താൻ ഉപയോഗിക്കുന്ന വാഹനവും മാണൂരിൽ നിന്ന് പിടിച്ചെടുത്തു. രാത്രികാലങ്ങളിൽ മണൽ കടത്തിന് എസ് കോർട്ട് പോകുന്നവരെ വാഹനമുൾപ്പെടെ പിടിച്ചെടുത്ത് കേസെടുക്കുമെന്ന് എസ്.ഐ. അറിയിച്ചു. എസ്.ഐ യോടൊപ്പം എസ്.ഐ വാസുണ്ണി, സി.പി.ഒമാരായ അലക്സ്, സുമേഷ്, ഹാഷിം എന്നിവരും സംഘത്തിലുണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിയാന്റ് ചെയതു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here