പ്രകൃതിവിരുദ്ധപീഡനം: കാടാമ്പുഴ സ്വദേശിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും
മഞ്ചേരി: വിദ്യാർഥികളെ പ്രകൃതിവിരുദ്ധപീഡനത്തിരയാക്കിയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും അരലക്ഷം രൂപപിഴയും കോടതി ശിക്ഷവിധിച്ചു. കാടാമ്പുഴ തെക്കത്തിൽ അൻവർസാദിഖി (36)നെയാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷിച്ചത്. ഒൻപതും പതിനൊന്നും വയസ്സുള്ള കുട്ടികളെയാണ് പീഡിപ്പിച്ചത്. 2014 ജനുവരിയിലാണ് സംഭവം. പ്രതി താമസിച്ച വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കുട്ടികളെ ഉപദ്രവിച്ചത്.
2011-ൽ 11 വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിരയാക്കിയ സംഭവത്തിൽ ഇയാളെ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. അപ്പീൽ നല്കിയ ശേഷം ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കുട്ടികളെ പീഡിപ്പിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. പീഡനത്തിനിരയായ കുട്ടികൾക്ക് ഒരുലക്ഷം രൂപവീതം നല്കാനും ജില്ലാ ലീഗൽസർവീസസ് അതോറിറ്റിക്ക് നിർദേശം നൽകി. 16 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here