കോഴിക്കോട്ടെ ഫ്ലാറ്റുകളിലെ മാലിന്യം കരിപ്പോളിൽ നിക്ഷേപിച്ചു; നാട്ടുകാർ ഇടപെട്ടതോടെ തിരിച്ചെടുത്തു
ആതവനാട്: ഫ്ലാറ്റുകളിലെ മാലിന്യം ദേശീയപാതയോരത്ത് നിക്ഷേപിച്ചവർക്ക് പണി കൊടുത്ത് കരിപ്പോളുകാർ. ഇന്നലെ വൈകീട്ടാണ് നാല് മണിയോടെയാണ് സംഭവം. കരിപ്പോളിൽ സ്ഥിതിചെയ്യുന്ന ആതവനാട് പഞ്ചായത്ത് ഓഫീസിന് 100 മീറ്റർ അകലെ മാറിയാണ് വളം ഇറക്കുന്ന ലാഘവത്തോടെ ചാക്കുകെട്ടുകൾ വാഹനത്തിൽ നിന്ന് ദേശീപാതയോരത്ത് ഇറക്കിവയ്ക്കുന്നത്. നേരം ഇരുട്ടിയതോടെ തെരുവ് നായ്ക്കൾ കൂട്ടമായെത്തി ഇത് കടിച്ച്കീറി പ്രദേശമാകെ ദുർഗന്ധം വമിക്കാൻ ആരംഭിച്ചതോടെയാണ് പ്രദേശവാസികൾ അറിഞ്ഞ് ചാക്ക് പരിശോധിക്കാൻ തീരുമാനിച്ചത്. ചാക്കിൽ അടുക്കളമാലിന്യവും പഴകിയ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യം തുടങ്ങിവ ഉണ്ടായിരുന്നു. ചാക്കുകൾ പരിശോധിച്ചതോടെ ഇതിൽ നിന്നും കുട്ടികളുടെ സ്കൂൾ ഐ.ഡി കാർഡുകളും കൊറിയർ അയച്ച് കിട്ടിയ അഡ്രസുള്ള കവറുകളും മറ്റും കണ്ടെത്തി. ഇതിൽ പറഞ്ഞ വിലാസത്തിലും ഫോൺ നമ്പറുകളിലും ബന്ധപ്പെട്ടുവെങ്കിലും പ്രതികരണമില്ലാത്തതിനാൽ പഞ്ചായത്ത് പ്രസിഡന്റ് മുഖേന വളാഞ്ചേരി പോലീസിൽ വിവരം അറിയിച്ചു. വളാഞ്ചേരി പോലീസ് ചാക്കുകളിലെ വിലാസത്തിലും മറ്റും ബന്ധപ്പെട്ടതോടെയാണ് മാലിന്യം തള്ളിവർ ഇത് തിരിച്ചെടുക്കാമെന്ന് അറിയിച്ചത്. ഇതേതുടർന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെ മാലിന്യം വഴിയരികിൽ നിന്ന് എടുത്ത് കൊണ്ട്പോയി. മാലിന്യം തിരിച്ചെടുത്തതിനാൽ പരാതിയുമായി മുന്നോട്ട്പോകേണ്ടതില്ല എന്ന തീരുമാനത്തിലാണ് നാട്ടുകാർ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here