കൊച്ചിയിൽനിന്നു ലണ്ടനിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുന്നു
നെടുമ്പാശേരി: കൊച്ചിയിൽനിന്നു ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. ഓഗസ്റ്റ് 18നു കൊച്ചിയിൽനിന്ന് എയർ ഇന്ത്യയുടെ ഹീത്രു-ലണ്ടൻ-ഹീത്രൂ പ്രതിവാര സർവീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേക്കു നേരിട്ടു വിമാനം.
യൂറോപ്പിലേക്കു നേരിട്ടുള്ള സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പാർക്കിംഗ്, ലാൻഡിംഗ് ചാർജുകൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) ഒഴിവാക്കി. ഡ്രീംലൈനർ ശ്രേണിയിലുള്ള വിമാനമാണ് എയർ ഇന്ത്യ ലണ്ടൻ സർവീസിന് ഉപയോഗിക്കുക. 10 മണിക്കൂർ ആണ് യാത്രാസമയം.
എല്ലാ ബുധനാഴ്ചയും പുലർച്ചെ 03.45ന് കൊച്ചിയിലെത്തുന്ന വിമാനം രണ്ടു മണിക്കൂറിനുശേഷം 05.50ന് ഹീത്രൂവിലേക്കു മടങ്ങും. പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു യൂറോപ്പിലേക്കു നേരിട്ടുള്ള സർവീസ്. യാത്രക്കാർ പുറപ്പെടുന്നതിന് മൂന്നു ദിവസം മുമ്പും എത്തിച്ചേരുന്ന ദിവസവും കോവിഡ് പരിശോധിക്കണം. യുകെയിൽ എത്തി എട്ടാംദിനവും പരിശോധന നടത്തണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here