ചെറിയ സേവനത്തിന് കിട്ടിയത് വലിയ അംഗീകാരം-ജൈസൽ
ഇരിമ്പിളിയം: കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ അതിലകപ്പെട്ടവരെ രക്ഷിക്കാൻ താൻ ചെയ്തത് ചെറിയ സേവനമാണെന്നും അതിന് സമൂഹം തിരിച്ചുനൽകിയത് വലിയ അംഗീകാരമായിരുന്നൂവെന്നും ജൈസൽ താനൂർ പറഞ്ഞു. ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്നേഹസംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയസമയത്ത് സേവനം നടത്തിയ വിദ്യാർഥികൾക്കും സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾക്കും ജൈസൽ ഉപഹാരങ്ങൾ നൽകി.
സ്നേഹസംഗമം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.എം. ഗഫൂർ അധ്യക്ഷത വഹിച്ചു. വാർഡംഗം അബ്ദു കുളമ്പിൽ, സുരേഷ് മലയത്ത്, അഷറഫലി കാളിയത്ത്, പി.ജെ. അമീൻ, വേലായുധൻ, സി.എം. ഫിറോസ്, തൊയ്യിബ്, നജ്മുദ്ദീൻ, അൻവർ, എസ്. അനീഷ്, പി.ടി. ഷമീമ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here