HomeNewsHealthപാം ഓയിലും, ‘പേരിന്’ വെളിച്ചെണ്ണയും; ‘കൊക്കോ ഹരിതം കോക്കനട്ട‌് ഓയിൽ’ നിരോധിച്ചു

പാം ഓയിലും, ‘പേരിന്’ വെളിച്ചെണ്ണയും; ‘കൊക്കോ ഹരിതം കോക്കനട്ട‌് ഓയിൽ’ നിരോധിച്ചു

cooking-oil

പാം ഓയിലും, ‘പേരിന്’ വെളിച്ചെണ്ണയും; ‘കൊക്കോ ഹരിതം കോക്കനട്ട‌് ഓയിൽ’ നിരോധിച്ചു

മലപ്പുറം: മായംചേർത്ത‌് വെളിച്ചെണ്ണയെന്ന പേരിൽ വിൽപ്പന നടത്തിയ എണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ‌് അധികൃതർ നിരോധിച്ചു. ഏലംകുളം കേന്ദ്രമാക്കി ഉൽപ്പാദിപ്പിക്കുന്ന ‘കൊക്കോ ഹരിതം’ എണ്ണയാണ‌് ഭക്ഷ്യസുരക്ഷാ വകുപ്പ‌് അസിസ‌്റ്റന്റ‌് കമീഷണർ സി എ ജനാർദനന്റെ നേതൃത്വത്തിൽ പരിശോധനക്കുശേഷം നിരോധിച്ചത‌്.
cooking-oil
യഥാർഥ വെളിച്ചെണ്ണക്ക‌് വിപണിയിൽ 200 രൂപയോളം നൽകണം. കോകോ ഹരിതം 120 മുതൽ 140 വരെ രൂപക്കാണ‌് വിൽപ്പന. വിലക്കുറവിൽ ലഭിക്കുന്ന പാം ഓയിലും 200 ഗ്രാമിൽ താഴെമാത്രം വെളിച്ചെണ്ണയും ചേർത്ത‌് തേങ്ങയുടെ ചിത്രമുള്ള ആകർഷകമായ കവറുകളിലാക്കിയാണ‌് വിൽപ്പന. തിരൂരങ്ങാടിയിലെ കടയിൽനിന്നാണ‌് ഇത് കസ‌്റ്റഡിയിലെടുത്തത‌്.
royal-cook
വെളിച്ചെണ്ണ: വലിയ ശ്രദ്ധവേണം
യഥാർഥ വെളിച്ചെണ്ണ രണ്ടോ, മൂന്നോ തവണ ചൂടാക്കി ഉപയോഗിച്ചാലും പൂരിത കൊഴുപ്പായതിനാൽ രാസമാറ്റം സംഭവിക്കില്ല.
എന്നാൽ പാമോയിൽ, വെജിറ്റബിൾ എണ്ണ തുടങ്ങിയവ ഒന്നിലധികം തവണ ചൂടാക്കി ഉപയോഗിച്ചാൽ രാസമാറ്റമുണ്ടാകും.
വിവിധ തരം രോഗങ്ങളുമുണ്ടാകും. യഥാർഥ വെളിച്ചെണ്ണ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ചില്ലറ ലാഭത്തിനായി 150 രൂപയിൽ താഴെയുള്ളവ ഉപയോഗിച്ചാൽ നിത്യരോഗത്തിലേക്കുള്ള വഴിയാണതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ‌് അസിസ‌്റ്റന്റ‌് കമീഷണർ സി എ ജനാർദനൻ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!