വളാഞ്ചേരിയിൽ വൃത്തിഹീനമായി ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും വില്പന നടത്തുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തി നഗരസഭ അധികൃതർ
വളാഞ്ചേശി:-വളാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിൻറെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി ശീതള പാനീയങ്ങളും,ഭക്ഷ്യവസ്തുക്കളും വില്പന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി.ജില്ലയുടെ പല ഭാഗങ്ങളിലും പകർച്ചവ്യാധികളും ജലജന്യരോഗങ്ങളും റിപ്പോർട്ടുചെയ്ത സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.യാതൊരു തരത്തിലുമുള്ള മാനദണ്ഡവും പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തുന്ന സ്ഥാപനങ്ങൾ കണ്ടെത്തുകയും ആയത് നിർത്തിവെക്കുന്നതിന് നോട്ടീസ് നൽകുകയും,വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഭഷ്യവസ്തുക്കൾ കഴിക്കുന്നതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുക്കളെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.നഗരസഭ ക്ലീൻസിറ്റി മാനേജർ ടി.പി അഷ്റഫ്,ആരോഗ്യ വിഭാഗം ജെ.എച്ച്.ഐ ബീരാൻകുട്ടി,പി.എച്ച്.ഐമാരായ ബിന്ദു ഡി.വി,മുഹമ്മദ് ഹഫീദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്,വരും ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here