വളാഞ്ചേരി കോഴിക്കോട് റോഡിൽ നടപ്പാത പൊട്ടിപ്പൊളിഞ്ഞു മലിനജലം റോഡിൽ
വളാഞ്ചേരി : നഗരത്തിൽ ദേശീയപാത കടന്നുപോകുന്ന കോഴിക്കോട് റോഡിൽ ബസ്‌സ്റ്റാൻഡ് കവാടം മുതൽ ജങ്ഷൻ വരെയുള്ള നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിൽ. പലഭാഗത്തും സ്ലാബുകളുടെ നടുഭാഗം ഒടിഞ്ഞ് ഓവുചാലിലേക്ക് വീണുകിടക്കുകയാണ്. ഇതുമൂലം ഓടയിലെ മലിനജലം പുറത്തേക്കൊഴുകി റോഡിൽ പരക്കുന്നു. കാൽനടയാത്രക്കാർക്കാണ് വലിയ പ്രയാസം. വാഹനങ്ങൾ പോകുമ്പോൾ സമീപത്തെ കടകളിലേക്കും നടന്നുപോകുന്നവരുടെ ദേഹത്തേക്കും മലിനജലം തെറിക്കുകയാണ്. ബസ്‌സ്റ്റാൻഡിലെ വിവിധ സ്ഥാപനങ്ങളിൽനിന്നാണ് ഓടവഴി വെള്ളം ഒഴുകിയെത്തുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here