വിദേശ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ഫ്രാന്‍സില്‍ പ്രവേശിക്കാം
പാരീസ്: ഫ്രാന്‍സില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ വീണ്ടും രാജ്യത്ത് പ്രവേശനം അനുവദിക്കും. റസിഡന്‍സ് പെര്‍മിറ്റ് അപേക്ഷകള്‍ വീണ്ടും പരിഗണിച്ചു തുടങ്ങാനും ഫ്രഞ്ച് സര്‍ക്കാര്‍ കോണ്‍സുലേറ്റുകള്‍ക്ക് നിര്‍ദേശം നല്കി. വിദേശ മന്ത്രാലയം ട്വിറ്ററിലൂടെയാണ് തീരുമാനങ്ങള്‍ അറിയിച്ചത്.
📢Attention international students! 🌍✈️
As of July 1:
☑️visa and resident permit applications will be processed as a priority
☑️you’ll be allowed to travel to 🇫🇷, wherever you’re travelling fromRead @JY_LeDrian and @CCastaner's statement 👉https://t.co/0Ar8FOqDqK pic.twitter.com/UPj9arqdEi
— France Diplomacy🇫🇷 (@francediplo_EN) June 16, 2020
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നു ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഘട്ടംഘട്ടമായി പിന്‍വലിക്കുന്നത്. യൂറോപ്യന്‍ യൂണിയന് ധാരണ പ്രകാരം ഷെങ്കന്‍ അതിര്‍ത്തികളും ജൂലൈ ഒന്നിന് തുറക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്. വിദേശ വിദ്യാര്‍ഥികള്‍ക്കായി അതതു രാജ്യങ്ങളില്‍ വീസ പ്രോസസിംഗും പുനരാരംഭിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here