മസാല ബോണ്ട്: എതിര്‍ക്കുന്നത് കരിമ്പട്ടികയില്‍ പെട്ട കമ്പനിയെ ഏല്പിച്ചത്-ഉമ്മന്‍ചാണ്ടി
കോട്ടക്കല്‍: മസാല ബോണ്ട് വരുന്നതിനെയല്ല മസാല ബോണ്ട് വാങ്ങുന്നതിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ഏജന്‍സിയെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയെ ചുമതലപ്പെടുത്തുന്നതിനെയാണ് എതിര്‍ക്കുന്നത്. വികസനത്തിന്റെ കാര്യത്തില്‍ പത്ത് വര്‍ഷമെങ്കിലും പിറകിലാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന് അദ്ദേഹം പറഞ്ഞു. കോട്ടക്കലില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഇ. ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഏഷ്യന്‍ ഡെവല്പമെന്റ് ബാങ്കില്‍ നിന്നും, ലോകബാങ്കില്‍ നിന്നും സഹായം സ്വീകരിക്കുന്നതിനെ എതിര്‍ത്ത് സംസ്ഥാനത്തിന്റെ വികസനത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിറകോട്ട് വലിച്ചു. ഇപ്പോള്‍ നിലപാട് മാറിയതെങ്ങനെയെന്നും, സി പി എമ്മിന്റെ വികസന വിരുദ്ധത കാരണമുള്ള പത്ത് വര്‍ഷത്തെ നഷ്ടം എങ്ങനെ നികത്തുമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. സി പി എമ്മിനുണ്ടായ പുതിയ മാറ്റത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശില്‍ 2019 അല്ല, 2024 ആണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് ആന്ധ്രയുടെ ചുമതല കൂടി വഹിക്കുന്ന ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, യു ഡി എഫ് പൊാനി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി ടി അജയ്‌മോഹന്‍, ദുബൈ കെ എം സി സി ഉപദേശക സമിതി ചെയര്‍മാന്‍ എ പി ശംസുദ്ദീന്‍ ബിൻ മുഹിയുദ്ധീൻ, കെ കെ നാസര്‍, വി മധുസൂദനന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here