പൊന്നാനിയിൽ മത്സരിക്കുമെന്ന‌് മുൻ കോൺഗ്രസ‌് നേതാവ‌്
തിരൂർ: മുസ്ലിംലീഗിനെ യുഡിഎഫിൽനിന്ന‌് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തിയ പൊന്മുണ്ടത്തെ കോൺഗ്രസ് നേതാവ് യൂനുസ് സലീം തെരഞ്ഞെടുപ്പിൽ മത്സരിക്കും. മലയാളി കോൺഗ്രസ‌് എന്ന പുതിയ പാർടി രൂപീകരിച്ചാണ് പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീറിനെതിരെ മത്സരിക്കുകയെന്ന‌് യൂനുസ് സലീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ‌് നയങ്ങളിലും വർഗീയകക്ഷിയായ മുസ്ലിംലീഗുമായി നേതൃത്വം സഖ്യമുണ്ടാക്കിയതിലും പ്രതിഷേധിച്ചതിന‌് യൂനുസ് സലീമിനെതിരെ നടപടിയെടുത്തിരുന്നു. കോൺഗ്രസിന്റെ ആദർശങ്ങളിലും മൂല്യങ്ങളിലും ഉറച്ചുനിന്നാണ‌് പുതിയ പാർടി രൂപീകരിക്കുന്നത‌്. വർഗീയശക്തികളുമായി പ്രത്യേകിച്ച് മുസ്ലിംലീഗുമായി എന്നും പോരാടിയ ചരിത്രമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റേത്. പൊന്നാനി മണ്ഡലത്തിന്റെ വികസനം മതസാമുദായികതയിൽമുക്കി ഉറക്കിക്കടത്തുകയാണ് മുസ്ലിംലീഗും അവരുടെ എംപിമാരും കാലങ്ങളായി ചെയ്തിട്ടുള്ളത‌്.
മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം ഉയർത്തിപ്പിടിച്ച് അവരുടെ ആത്മാഭിമാനം സംരക്ഷിക്കാനും നാടിന്റെ അർഹമായ വികസനം തിരിച്ചുകൊണ്ടുവരാനുമാണ‌് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here