HomeNewsElectionതിരൂരിൽ മത്സരത്തിനിറങ്ങി മുൻ എസ്.എഫ്.ഐ പ്രവർത്തകനും; അഡ്വ:മുഹമ്മദ് ഷെരീഫ് പരിയാരത്ത് അങ്കത്തിനിറങ്ങുന്നത് പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയായി

തിരൂരിൽ മത്സരത്തിനിറങ്ങി മുൻ എസ്.എഫ്.ഐ പ്രവർത്തകനും; അഡ്വ:മുഹമ്മദ് ഷെരീഫ് പരിയാരത്ത് അങ്കത്തിനിറങ്ങുന്നത് പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയായി

തിരൂരിൽ മത്സരത്തിനിറങ്ങി മുൻ എസ്.എഫ്.ഐ പ്രവർത്തകനും; അഡ്വ:മുഹമ്മദ് ഷെരീഫ് പരിയാരത്ത് അങ്കത്തിനിറങ്ങുന്നത് പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയായി

കൽപകഞ്ചേരി: തിരൂരിൽ മത്സരത്തിനിറങ്ങി മുൻ എസ്.എഫ്.ഐ പ്രവർത്തകനും.കൽപകഞ്ചേരി സ്വദേശിയും നാട്ടുകാരനും മുൻ എസ്.എഫ്.ഐ നേതാവും യുവ മുഖം കൂടിയായ അഡ്വ :മുഹമ്മദ് ഷെരീഫ്‌ പരിയാരത്താണ് തിരൂരിൽ നിന്ന് പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത് .തുടക്കം കല്ലിങ്ങൽ പറമ്പ് സ്കൂളും ശേഷം കൽപകഞ്ചേരി ഗവ:സ്കൂളിൽ നിന്നും പഠനം .പിന്നീട് psmo തിരുരങ്ങാടി കോളേജിൽ നിന്നും ബിരുദം. ശേഷം എറണാകുളം മഹാരാജാസ് ലോ കോളേജിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കിയാണ് കന്നിയങ്കത്തിനിറങ്ങുന്നത്
Ads
കാല കാലങ്ങളായുള്ള തീരൂർ മണ്ഡലത്തിന്റെ വികസന മുരടിപ്പും .പ്രവാസികളോടുള്ള അവഗണനയും വർഷങ്ങളായി ഒരു യുവാവിനെ പോലും പരിഗണിക്കാത്തതും സ്ഥാനാർഥി ചോദ്യമായി ഉയർത്തുന്നു. തിരൂരിനെ ഒരു ബിസ്സിനെസ്സ് ഹബ്ബാക്കി മാറ്റുക എന്നതിനപ്പുറം തിരിച്ചുവരുന്ന പ്രവാസികൾക്കും പുതു യുവാക്കൾക്കും പുതുയ ബിസ്സിനെസ്സ് സംരഭങ്ങൾക്ക് അവസരമൊരുക്കുന്ന മണ്ണാക്കി മാറ്റുക എന്നതും സ്ഥാനാർഥി ഉറപ്പ് നൽകുന്നു. മുഖ്യമായും യുവാക്കളോടുള്ള അവഗണനയും വ്യവസായ സൗഹൃദ അതരീക്ഷമാക്കി മാറ്റാവുന്ന ഒരുമണ്ഡലത്തെ പിറകോട്ട് നടത്തിച്ചതുമാണ് സ്ഥാനാർഥി പ്രഖ്യാപനത്തിനു കാരണം.
adv-sheriff-pariyarath
സ്ഥാനാർഥി മുൻ എസ്.എഫ്.ഐ കൽപകഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറിയും പി.എസ്.എം.ഒ കോളേജ് യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. കെട്ടിവെക്കാനുള്ള പണം കൽപകഞ്ചേരി ഗവ:സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ് സമാഹരിച്ചു നൽകിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!