HomeNewsEducationNewsകുറ്റിപ്പുറം എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിന് തറക്കല്ലിട്ടു

കുറ്റിപ്പുറം എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിന് തറക്കല്ലിട്ടു

mes-arts-college-kuttippuram-stone

കുറ്റിപ്പുറം എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിന് തറക്കല്ലിട്ടു

കുറ്റിപ്പുറം : എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ തറക്കല്ലിടൽ കർമം സംസ്ഥാന പ്രസിഡന്റ് ഡോ. പി.എസ്. ഫസൽ ഗഫൂർ നിർവഹിച്ചു. കെൽട്രോണിന് സമീപത്തുള്ള ഒൻപത് ഏക്കർ സ്ഥലത്താണ് കോളേജ് നിർമിക്കുന്നത്. ബി.കോം. ഫിനാൻസ്, ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.ബി.എ., ബി.സി.എ., ബി.എ. സാമ്പത്തികശാസ്ത്രം, ബി.എ. ഇംഗ്ലീഷ് എന്നീ ആറു കോഴ്സുകളാണ് ഉള്ളത്. നിലവിൽ കുറ്റിപ്പുറത്തെ വാടകക്കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. ഡോ. അബ്ദുൾ റഹീം ഫസൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ഒ.സി. മുഹമ്മദ് സലാഹുദീൻ അധ്യക്ഷതവഹിച്ചു. ജില്ലാപ്രസിഡന്റ് മുഹമ്മദ് ഷാഫി ഹാജി, ജില്ലാ സെക്രട്ടറി സി.കെ. ഉമ്മർ ഗുരുക്കൾ, പ്രിൻസിപ്പൽ വി.എ. ഐഷ, തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റജിത ഷലീജ്, സിൻഡിക്കേറ്റംഗം ഡോ. കെ. വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!