വാഹന പരിശോധന ശക്തമാക്കി വളാഞ്ചേരി പോലീസ്; നിയമം ലംഘിച്ചതിന് ഇന്ന് 4 പേർ പിടിയിൽ
വളാഞ്ചേരി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ വളാഞ്ചേരി ടൗണിലും പരിസര പ്രദേശങ്ങളിലും പോലീസ് വാഹന പരിശോധന കർശനമാക്കി. വളാഞ്ചേരി ടൗൺ, ആതവനാട്, കൊടുമുടി എന്നിവടങ്ങളിൽ വെച്ച് കോവിഡ്-19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിന് വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകുന്ന വിധത്തിൽ അലക്ഷ്യമായി വാഹനത്തിലും മറ്റും കറങ്ങുകയായിരുന്ന പുത്തനത്താണി സ്വദേശികളായ ചെമ്മാട്ടുകടമ്പിൽ ഹൈദർ (52), പൊട്ടേങ്ങൽ മുഹമ്മദ് ഇക്ബാൽ (41), ആതവനാട് സ്വദേശിയായ ചക്കരച്ചമാട്ടിൽ വിജയകുമാർ (31), പേരശ്ശനൂർ സ്വദേശിയായ കുളമ്പിൽ ദിലീപ് (30) എന്നിവരെ അറസ്റ്റ് ചെയ്തു. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജി, എസ്.ഐ മാരായ മുരളീകൃഷ്ണൻ, സിദ്ധീഖ്, എ.എസ്.ഐ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ഇത്തരക്കാർകെതിരെ തുടർന്നും വളാഞ്ചേരി പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here