കർഷകർക്ക് ഐക്യദാർഢ്യവുമായി സൈക്കിൾ സവാരിയുമായി മലപ്പുറത്തെ ചുണക്കുട്ടികൾ; വീഡിയോ
വളാഞ്ചേരി: രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി മലപ്പുറത്തെ 4 ചുണക്കുട്ടികൾ. ഇളം പ്രായത്തിൽ തന്നെ അന്നദാതാക്കളായ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മാധ്യമങ്ങൾ വഴി അറിഞ്ഞ ഇവർ സമരത്തിന് തങ്ങളുടെ പിന്തുണ അറിയിക്കുക എന്ന ആഗ്രഹത്തോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. ക്രിസ്മസ് ദിനത്തിലാണ് ഇവർ കാസറഗോഡ് പുതിയ ബസ് സ്റ്റാൻ്റിൽ നിന്ന് യാത്ര തുടങ്ങിയത്.
തിരൂർ സ്വദേശിയായ അബ്ദുള്ള, കൊടക്കാട് സ്വദേശിയായ ശിഹാബ്, മങ്കട സ്വദേശികളായ നാഹിൽ, സിനാൻ എന്നീ നാൽവർ സംഘമാണ് സൈക്കിളിൽ പര്യടനം നടത്തുന്നത്. വെറുതെ ഒരു ആത്ര അല്ല ഇവരുടെ ലക്ഷ്യം. അതിര് കാക്കുന്ന ജവാൻ്റെ ചോര മാത്രമല്ല കതിര് കാക്കുന്ന കർഷകൻ്റെ ചോരയും നീരും കൂടിയാണി രാജ്യം എന്ന ഒരു വലിയ സന്ദേശം ജനങ്ങളിലേക്ക് പകർന്നു നൽകുകയെന്ന സന്ദേശത്തോടെ കൂടിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതോടെ ഹെൽമെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നോ ഹെല്മെറ്റ് നോ റൈഡ് എന്ന ആശയും ഇവർ പ്രചരിപ്പിക്കുന്നു. ജനുവരി പത്തോട് കൂടി ഇവർ കന്യാകുമാരിയിലെത്തും.
വീഡിയോ
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here