ചതുർ ദിന സൗജന്യ വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസ്സിന് പൂക്കാട്ടിരി സഫ കോളേജിൽ തുടക്കമായി
എടയൂർ: പൂക്കാട്ടിരി സഫ കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടത്തുന്ന ചതുർ ദിന സൗജന്യ വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസ്സിന് ഇന്ന് തുടക്കം കുറിച്ചു. കൗൺസിലിംഗ് കോഴ്സ് എടയൂർ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു. കോളേജ് അധ്യാപകരായ ഫ്രൊഫ. ഇബ്രാഹിം, മുഹമ്മദ് അലി ഖാൻ, അബ്ദുൽ ശുക്കൂർ, നിയാസ് അലി കെ.സി എന്നിവർ ചടങ്ങിൽ ആശംസകൾ അരിയിച്ചുകൊണ്ട് സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സാക്കി റോഷൻ ചടങ്ങിന് നന്ദി അർപ്പിച്ചു സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here