വളാഞ്ചേരിയിലെ നാല് ഡിവിഷനുകൾ ഹോട്സ്‌പോട്ട്; കർശന നിയന്ത്രണം
വളാഞ്ചേരി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വളാഞ്ചേരി നഗരസഭയിലെ എട്ട്, 13, 14, 20 ഡിവിഷനുകൾ ഹോട്സ്പോട്ടായി കളക്ടർ പ്രഖ്യാപിച്ചു. ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആഗസ്റ്റ് 23, ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നിയന്ത്രണങ്ങൾ നിലവിൽവരും. 8, 13, 14 ഡിവിഷനുകളിൽ ഉൾപെടുന്ന വളാഞ്ചേരി ടൌൺ പ്രദേശം പൂർണമായി കണ്ടെയ്ന്മെന്റ് സോൺ പരിധിയിൽ വരും.
നിയന്ത്രണങ്ങളേർപ്പെടുത്തുന്ന മേഖലകൾ
എട്ടാം ഡിവിഷൻ
: പെരിന്തൽമണ്ണ റോഡിൽ സി.എച്ച്. ആശുപത്രിയുടെ വശം മുതൽ നഗരസഭാ ബസ് സ്റ്റാൻഡ് മേഖല മുഴുവനും തിരൂർ റോഡിന്റെ വശങ്ങളിലൂടെ നഗരസഭയുടെ ഇരുവശങ്ങളിലുമുൾപ്പടെ വില്ലേജ് ഓഫീസിന്റെ അതിരുവരെ. (വില്ലേജ് ഓഫീസ് ഉൾപ്പെടില്ല).
പതിമൂന്നാം ഡിവിഷൻ
: കുളമംഗലം നധാസ് ഓഡിറ്റോറിയം മുതൽ വൈക്കത്തൂർ മാരാംകുന്നിലുള്ള നഗരസഭാ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഇരുവശവും.
പതിനാലാം ഡിവിഷൻ
: വൈക്കത്തൂർ പെട്രോൾപമ്പ് മുതൽ വളാഞ്ചേരി മാർക്കറ്റിന്റെ വശവും മാർക്കറ്റ് പൂർണമായും സെൻട്രൽ ജങ്‌ഷൻ പട്ടാമ്പി റോഡ് നിസാർ ആശുപത്രിയുടെ ഭാഗത്തോടുചേർന്ന് കരിങ്കല്ലത്താണി വരെ.
ഇരുപതാം ഡിവിഷൻ
: പൈങ്കണ്ണൂർ
കൺടെയ്ൻമെന്റ് സോണിൽനിന്ന് അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിതമാർഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തും. മെഡിക്കൽ എമർജൻസി, വിവാഹം, മരണം, എന്നീ അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെയുള്ള യാത്രകൾക്ക് കർശന നിയന്ത്രണം. 10 വയസ്സിന് താഴെയുള്ളവരും 60 വയസ്സിന് മുകളിലുള്ളവരും മെഡിക്കൽ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിങ്ങരുത്. അവശ്യവസ്തുക്കൾ വാങ്ങാൻ പോകുന്നവർ നിർബന്ധമായും റേഷൻകാർഡ് കരുതണം. രാത്രി ഏഴുമുതൽ രാവിലെ അഞ്ചുവരെ രാത്രികാല കർഫ്യൂ മേഖലയിൽ നിലവിലുണ്ടാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here