HomeNewsFinanceAidദേവികയുടെ കുടുംബത്തിന് വീട് നിര്‍മ്മാണത്തിനായി ബ്ലോക്ക് പഞ്ചായത്ത് നാലു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

ദേവികയുടെ കുടുംബത്തിന് വീട് നിര്‍മ്മാണത്തിനായി ബ്ലോക്ക് പഞ്ചായത്ത് നാലു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

devika-fund

ദേവികയുടെ കുടുംബത്തിന് വീട് നിര്‍മ്മാണത്തിനായി ബ്ലോക്ക് പഞ്ചായത്ത് നാലു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ പുളിയമ്പറ്റ കുഴി കോളനിയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിക്കാത്ത് മൂലം ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മ്മാണത്തിനായി കോഡിനേഷന്‍ കമ്മിറ്റിയുടെ പ്രത്യേക അനുമതിയോടെ നാലു ലക്ഷം രൂപ അനുവദിച്ചു. ഒന്നാം ഗഡു വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു. യോഗത്തില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല ടീച്ചര്‍,സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ പി സബാഹ്, ഫസീല ടീച്ചര്‍, ഭരണസമിതി അംഗങ്ങളായ പരീദ് കരേക്കാട്, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, റസീന ടി.കെ, ബി.ഡി.ഓ അജിത,വി.ഇ.ഒ ശരണ്യ തുടങ്ങിയവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!