HomeNewsCrimeFraudനിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു യുവതിയുടെ കയ്യിൽ നിന്നും 57 തട്ടി; വളാഞ്ചേരി, കുറ്റിപ്പുറം സ്വദേശികളടക്കം 4 പേർ അറസ്റ്റിൽ

നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു യുവതിയുടെ കയ്യിൽ നിന്നും 57 തട്ടി; വളാഞ്ചേരി, കുറ്റിപ്പുറം സ്വദേശികളടക്കം 4 പേർ അറസ്റ്റിൽ

online-fraudsters

നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു യുവതിയുടെ കയ്യിൽ നിന്നും 57 തട്ടി; വളാഞ്ചേരി, കുറ്റിപ്പുറം സ്വദേശികളടക്കം 4 പേർ അറസ്റ്റിൽ

തൃശൂർ: നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് അരക്കോടിയിലധികം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ നാല് പേർ പിടിയിലായി. ഒല്ലൂർ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. മലപ്പുറം എടരിക്കോട് ചുടലപ്പാറ സ്വദേശി എടക്കണ്ടൻ വീട്ടിൽ അബ്ദുറഹ്‌മാൻ (25), എടരിക്കോട് പുതുപറമ്പ് സ്വദേശി കാട്ടികുളങ്ങര വീട്ടിൽ സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി തടത്തിൽ വീട്ടിൽ ജിത്തു കൃഷ്ണൻ (24), കാട്ടിപ്പരുത്തി കഞ്ഞിപ്പുര സ്വദേശി ചെറുവത്തൂർ വീട്ടിൽ രോഷൻ റഷീദ് (26) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് അന്വേഷണ സംഘം പിടികൂടിയത്. വാട്ട്സ്ആപ്പിലൂടെ ‘ഗോള്‍ഡ് മാന്‍ സച്ച്‌സ്’ എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതല്‍ ലാഭം വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. യുവതിയുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് ‘ഗോള്‍ഡ് മാന്‍ സച്ച്‌സ്’ കമ്പനിയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരാണെന്നും ട്രേഡിംഗ് ടിപ്പ്സ് തരാമെന്നും പറഞ്ഞാണ് യുവതിയുമായി തട്ടിപ്പ് സംഘം പരിചയപ്പെട്ടത്. പിന്നീട് ട്രേഡിംഗിന്റെ ഭാഗമായി ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും ചെയ്തു. യുവതിയില്‍ നിന്ന് കൂടുതല്‍ പണം ഉണ്ടാക്കാമെന്ന വിശ്വാസം നേടിയെടുക്കുന്നതുമായ പ്രവര്‍ത്തനങ്ങളായിരുന്നു ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്.

online-fraudsters

edakkandan abdu rahiman, kattikulangara sadiq ali, thadathil jithu krishna, cheruvathoor Roshan Rasheed


ഇതുകണ്ട് കമ്പനിയെ വിശ്വസിച്ച് പല ഘട്ടങ്ങളിലായി യുവതി അരക്കോടിയോളം രൂപ നിക്ഷേപിക്കുകയായിരുന്നു. കൂടുതല്‍ വിശ്വാസം നേടിയെടുക്കുന്നതിനായി ഒരു തുക ലാഭവിഹിതമെന്ന പേരില്‍ കമ്പനി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ 57,09,620 രൂപയാണ് യുവതി നിക്ഷേപിച്ചത്. ഇങ്ങനെ യുവതിക്കു കിട്ടിയ ലാഭവിഹിതവും കഴിച്ചുള്ള 55,80,620 രൂപയാണ് തട്ടിപ്പില്‍ നഷ്ടപ്പെട്ടത്. ചതി മനസിലാക്കിയതോടെ യുവതി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാല് പ്രതികളേയും പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ സുധീഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ ശ്രീഹരി, കെ ജയന്‍, അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍മാരായ വിനു പി കുര്യാക്കോസ്, എ ശുഭ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി ബി അനൂപ്, അഖില്‍ കൃഷ്ണ, ചന്ദ്രപ്രകാശ്, ഒ.ആര്‍ അഖില്‍, കെ അനീഷ്, വിനോദ് ശങ്കര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!