വെളിമുക്കിൽ കാർ താൽക്കാലിക ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞ് എടയൂർ സ്വദേശികൾക്ക് പരിക്ക്
മൂന്നിയൂർ: മൂന്നിയൂരിൽ വെളിമുക്ക് പള്ളിക്ക് സമീപം ദേശീയപത 66ൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച താൽക്കാലിക ബാരിക്കേഡിൽ കാർ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 2 മണിയോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി എടയൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കെ.എൽ-55-വി-8732 നമ്പർ വാഗൻ ആർ കാർ റോഡിൻ്റെ വശത്ത് സ്ഥാപിച്ച താൽക്കാലിക ബാരിക്കേഡിൽ ഇടിച്ചു തല കിഴിയായി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ എടയൂർ സ്വദേശി ഹംസ, ഭാര്യ നഫീസ, ഇവരുടെ രണ്ട് മക്കൾ എന്നിവരെ ആദ്യം ചേളാരിയിലെ സ്വകാര്യ അശൂപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here