തമിഴ്നാട്ടിൽ വാഹനാപകടം; കുറ്റിപ്പുറം സ്വദേശികളായ നാല് പേർ മരിച്ചു
മധുരൈ: തമിഴ്നാട്ടിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഏർവാടിയിലേക്ക് തീർഥാടനത്തിനായി പോയ കുറ്റിപ്പുറം സ്വദേശികളാണ് മരണമടഞ്ഞത്. കുറ്റിപ്പുറം മൂടാൽ ചോലക്കലിൽ താമസിക്കുന്ന പുല്ലാട്ടിൽ ഹിളർ, പേരശനൂർ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന (38), റസീനയുടെ മക്കളായ മുഹമ്മദ് ഫസലുദ്ദീൻ (22), ഷഹാന (7) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം യാത്രചെയ്തിരുന്ന റസിനയുടെ മറ്റൊരു മകളെയും വരിക്കപ്പുലാക്കൽ സുബൈർ എന്നയാളെയും പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചിരുക്കുകയാണ്. ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു.
ഇന്നലെ രാവിലെയാണ് കുറ്റിപ്പുറത്ത് നിന്ന് ഏർവാടിയിലേക്ക് തീർഥാടനത്തിനായി ഇവർ യാത്രതിരിച്ചത്. ഇവർ സഞ്ചരിച്ച ഹ്യുണ്ടായ് ഇയോൺ കാർ മറ്റൊരു വലിയ കാറിലും ബൈക്കിലുമായി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം. കാർ വെട്ടിപ്പൊളിച്ചാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഉച്ചതിരിഞ്ഞ് വാഹനം അപകടത്തിൽപെട്ടതായി ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നെങ്കിലും വിശധ വിവരങ്ങൾ അറിഞ്ഞിരുന്നില്ല. കുറ്റിപ്പുറത്ത് നിന്ന് അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾ മധുരയിലെത്തിയാണ് ദുരന്തത്തിന്റെ പൂർണരൂപം പുറംലോകം അറിയുന്നതും. മൊത്തം അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണ്. ഹിളറിന്റെ മൃതദേഹം വാടിപെട്ടി അശുപത്രിയിലും മറ്റ് നാല് പേരുടെ മൃതദേഹങ്ങൾ മധുരൈയിലെ സർക്കാർ അശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹങ്ങൾ ഇന്ന് രാവിലെ 10 മണിക്ക് പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here