ഇടിമിന്നൽ; ഇരിമ്പിളിയം കൊടുമുടിയിൽ വീടിനു നാശം; നാലു പേർക്ക് പൊള്ളലേറ്റു
ഇരിമ്പിളിയം: തിങ്കളാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ വീടിന് നാശവും വീടിനകത്തുണ്ടായിരുന്ന നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടി കാരപ്പറമ്പിൽ താമസിക്കുന്ന പിന്നാംകുന്നത്ത് മുഹമ്മദ് എന്ന ആലുവിന്റെ വീടിനാണ് സാരമായ കേടുപാടുകൾ സംഭവിച്ചത്.
പെള്ളലേറ്റും ജനൽച്ചില്ലുകൾ ശരീരത്തിലേക്ക് ചിതറിത്തെറിച്ചും പരിക്കേറ്റ പള്ളത്ത് സാറ (65), പിന്നാംകുന്നത്ത് മുഹമ്മദ് (ആലു-55), ഭാര്യ നഫീസ(45), മകൾ ഉമ്മുഹബീബ(21) എന്നിവരെ വളാഞ്ചേരി നിസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സാരമായി പരിക്കേറ്റ രണ്ട്‌പേരെ പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീടിന്റെ കോൺക്രീറ്റ് പലഭാഗത്തും അടർന്നുവീണു. വയറിങ് പൂർണമായും കത്തിക്കരിഞ്ഞു. വാഷിങ് മെഷീനും മെയിൻസ്വിച്ചും പൊട്ടിത്തെറിച്ചിട്ടുണ്ട്. ജനൽച്ചില്ലുകളും പൊട്ടിച്ചിതറി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, അംഗങ്ങളായ ടി.പി. മെറിഷ്, വി.ടി. അമീർ എന്നിവരും വില്ലേജ് ഓഫീസറും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും വീട് സന്ദർശിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here