HomeNewsDisasterPandemicവളാഞ്ചേരിയിൽ 4 പേർക്ക് കോവിഡ്; ആശങ്കകൾക്കിടെ നാളെ നഗരസഭ അടിയന്തിര യോഗം ചേരുന്നു

വളാഞ്ചേരിയിൽ 4 പേർക്ക് കോവിഡ്; ആശങ്കകൾക്കിടെ നാളെ നഗരസഭ അടിയന്തിര യോഗം ചേരുന്നു

corona

വളാഞ്ചേരിയിൽ 4 പേർക്ക് കോവിഡ്; ആശങ്കകൾക്കിടെ നാളെ നഗരസഭ അടിയന്തിര യോഗം ചേരുന്നു

വളാഞ്ചേരി: വളാഞ്ചേരിയിൽ ഇന്ന് 4 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വളാഞ്ചേരി മാർക്കറ്റിലെ പച്ചക്കറി വ്യാപാരികളായ രണ്ട് പേർക്കും ഇതര സംസ്ഥാനത്തു നിന്നുള്ള ഒരു കുട്ടിക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് ഇന്ന് പോസിറ്റീവായത്. ഇതേ തുടർന്ന് വളാഞ്ചേരി നഗസരഭാ കൌൺസിൽ നാളെ അടിയന്തിര യോഗം ചേരും. യോഗത്തിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ വളാഞ്ചേരിയിൽ ജനങ്ങൾക്കിടയിൽ ജാഗ്രതക്കുറവുണ്ടെന്നും കച്ചവടക്കാരിൽ പലരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നും പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. ഇതിനിടെയാണ് ഒറ്റ ദിവസം തന്നെ 4 പേർ പോസിറ്റീവായ സംഭവവികാസം ഉടലെടുത്തിരിക്കുന്നത്. ഇതിനിടെ ഇതര സംസ്ഥാനത്തു നിന്നുള്ള ഒരാൾക്ക് കൂടി ഇന്ന് പോസിറ്റീവായെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!