HomeNewsCrimeTheftഉത്സവ പറമ്പുകളിൽ കവർച്ച നടത്തുന്ന സംഘം വളാഞ്ചേരിയിൽ പിടിയിൽ

ഉത്സവ പറമ്പുകളിൽ കവർച്ച നടത്തുന്ന സംഘം വളാഞ്ചേരിയിൽ പിടിയിൽ

thieves-arrest-valanchery

ഉത്സവ പറമ്പുകളിൽ കവർച്ച നടത്തുന്ന സംഘം വളാഞ്ചേരിയിൽ പിടിയിൽ

മലപ്പുറം:ഉത്സവസീസണുകളിൽകളവുകൾ തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ഐ.പി.എസ്ന്റെ നിർദ്ദേശ പ്രകാരം തിരൂർഡി.വൈ.എസ്.പി കെ എം. ബിജുവിന്റെ നേതൃത്വത്തിൽ തിരൂർ DANSAF ടീം നടത്തിയ പരിശോധനയിൽ സ്ഥിരമായി കളവ് കേസുകളിൽ ഉൾപ്പെട്ട നാല് പേർ വളാഞ്ചേരിയിൽ പിടിയിലായി.വൈരങ്കോട് വേലയോടനുബന്ധിച്ച് മോഷണം തടയുന്നതിന്റ ഭാഗമായി പരിശോധന ശക്തമാക്കിയിരുന്നു. സ്ഥിരമായി ഉത്സവപ്പറമ്പുകൾ കേന്ദ്രീകരിച്ച് കളവുകൾ പതിവാക്കിയവരാണ് പിടിയിലായ കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി മായാണ്ടി മകൻ സുരേഷ് (56),ചങ്ങരംകുളം നന്നമുക്ക് സ്വദേശിയായ ചെമ്പേത്ത് അടിമ മകൻ മുരളി എന്ന റഫീക്ക് (41), അരീക്കോട് പെരുമ്പറമ്പ് കോട്ടപ്പുറത്ത് മൊയ്‌ദീൻ മകൻ അഷ്‌റഫ് (49), വേങ്ങര ഊരകം കണ്ണാന്തൊടി അബുഹാജി മകൻ ഷിഹാബുദീൻ (45) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ 25 വർഷത്തോളമായി സ്ഥിരമായി കളവ് കേസുകളിൽ ഉൾപ്പെടുന്നവരാണിവർ. ഉത്സവപറമ്പുകൾ കേന്ദ്രീകരിച്ച് ആഭരങ്ങൾ, പണം, മൊബൈൽ ഫോൺ, എന്നിവ കളവ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഇവരിൽ റഫീഖിന് തൃശ്ശൂർ ഈസ്റ്റ്‌, ചങ്ങരംകുളം, ഗുരുവായൂർ, കുറ്റിപ്പുറം എന്നിവിടങ്ങളിലും, അഷ്‌റഫിന് കോഴിക്കോട്,കുന്നംകുളം എന്നിവിടങ്ങളിലും, സുരേഷിന് കുറ്റിപ്പുറം, പെരിന്തൽമണ്ണ, ഷൊർണൂർ റെയിൽവേ എന്നിവിടങ്ങളിലും ഷിഹാബിന് പൊന്നാനി,മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും കളവ് കേസുകൾ നിലവിലുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!