കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിൽ തവനൂരിൽ ഇന്ന് തുറക്കും
തവനൂർ : സംസ്ഥാനസർക്കാർ നിർമിക്കുന്നതും കേരളത്തിലെ നാലാമത്തേതുമായ സെൻട്രൽ ജയിൽ ഇന്ന് തുറക്കും. മൂന്നുനിലകളിലായി ‘യു’ ആകൃതിയിൽ നിർമിച്ച ജയിൽക്കെട്ടിടം രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനംചെയ്യുക. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ, എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, ജയിൽ ഡി.ജി.പി. സുധേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.
34 ബാരക്ക് സെല്ലുകൾ, 24 സെല്ലുകൾ, ട്രാൻസ്‌ജെൻഡേഴ്‌സിനായി രണ്ട് സെല്ലുകൾ, ഫ്‌ളഷ് ടാങ്ക് സൗകര്യത്തോടെയുള്ള 84 ശൗചാലയങ്ങൾ, ഷവർ സൗകര്യമുള്ള 84 ബാത്ത് റൂമുകൾ, അത്യാധുനിക രീതിയിലുള്ള അടുക്കള എന്നിവയാണ് പുതിയ സെൻട്രൽ ജയിലിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനദിവസം ഒൻപതു മുതൽ 10 വരെ പൊതുജനങ്ങൾക്ക് ജയിൽ സന്ദർശിക്കാം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here