HomeNewsCrimeവളാഞ്ചേരിയില്‍ മുക്കു‌പണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് യുവതി പിടിയില്‍

വളാഞ്ചേരിയില്‍ മുക്കു‌പണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് യുവതി പിടിയില്‍

Fake-valanchery

വളാഞ്ചേരിയില്‍ മുക്കു‌പണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് യുവതി പിടിയില്‍

വളാഞ്ചേരി: മുക്കുപണ്ടം ബാങ്കിൽ പണയംവച്ചു പണം തട്ടിയ കേസിൽ യുവതി പിടിയിൽ. തൃശൂർ ചിറ്റണ്ട കക്കാട് സുബിത രാജനെ(39)യാണ് വളാഞ്ചേരി എസ്ഐ ബഷീർ സി.ചിറയ്ക്കൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 23ന് വളാഞ്ചേരി ഫെഡറൽ ബാങ്ക് ശാഖയിൽ 66.59 ഗ്രാം ആഭരണങ്ങൾ പണയപ്പെടുത്തി 1,23,000 രൂപ യുവതി തട്ടിയെടുത്തെന്നാണ് കേസ്. യുവതി ബാങ്കിൽ നൽകിയ വിലാസത്തിൽ അന്വേഷണം നടത്തിയപ്പോൾ ഇതു വ്യാജമാണെന്നു തെളിഞ്ഞു. എടയൂര്‍ പൂക്കാട്ടിരി സ്വദേശിനിയായ സുബൈദയാണ് സബിതാ രാജൻ എന്ന പേരിൽ പണ്ടം പണയം വച്ചത്. നിലവിൽ ഇവർ തൃശൂർ ജില്ലയിൽ താമസിച്ച് വരികയായിരുന്നു. മൊബൈൽ ടാർ ലൊക്കേഷൻ അടിസ്ഥാനമാക്കി അന്വേഷിച്ചാണ് പോലീസ് ഇവരെ കണ്ടെത്തിയത്.

Fake-valanchery

തുടർന്നു ബാങ്ക് മാനേജർ സലീം വളാഞ്ചേരി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ യുവതിയെ തൃശൂരിലെ വാടകവീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്വർണമെന്നും തോന്നിക്കുംവിധം ആഭരണങ്ങൾ ഉണ്ടാക്കിയതിന്റെ ഉറവിടം എവിടെ നിന്നാണെന്നും സംഭവത്തിൽ കൂട്ടുപ്രതികൾ ഉണ്ടോ എന്നതും അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!