വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ സൗജന്യ സ്തനാർബുദ പരിശോധന നടന്നു
വളാഞ്ചേരി: സ്തനാർബുദത്തെ തോൽപ്പിക്കാൻ എൻ.എ.എം.കെ ഫൗണ്ടേഷന്റെയും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെയും കൂടെ IMA (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) വളാഞ്ചേരി ബ്രാഞ്ചും നടക്കാവിൽ ഹോസ്പിറ്റലും,
JCI വളാഞ്ചേരിയും കൈകോർക്കുന്നു. 24.02.2020 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ നടക്കാവിൽ ഹോസ്പിറ്റലിൽ വെച്ച് സൗജന്യ സ്തനാർബുദ പരിശോധന നടന്നു. വളാഞ്ചേരിയിലേയും സമീപ പ്രദേശങ്ങളിലെയും അമ്മമാർക്കും സഹോദരിമാർക്കും സ്തനാർബുദമില്ല എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുവാനുള്ള ഈ അവസരം ക്യാംപിൽ പങ്കെടുത്ത് കൊണ്ട് എല്ലാ സ്ത്രീകളും ഉപയോഗപ്പെടുത്തി ക്യാംപിന്റെ ഔദ്യോഗിക ഉൽഘാടനം IMA വളാഞ്ചേരി ബ്രാഞ്ച് പ്രസിഡണ്ടും, നടക്കാവിൽ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസറുമായ Dr.N.മുഹമ്മദലി നിർവ്വഹിച്ചു, ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹ്മാൻ IMA സെക്രട്ടറി Dr.മുഹമ്മദ്റിയാസ്, Dr.ബൈജു, Dr.ഹസീന വഹാബ്, Dr.മോൻസി, ഡയറ്റീഷ്യൻ ഷിത, നഴ്സിങ്ങ് സൂപ്രണ്ട് ശ്രീമോൾ ഷാൻകുമാർ, JCI വളാഞ്ചേരി പ്രസിഡണ്ട് അമീൻ എന്നിവർ സംസാരിച്ചു. ക്യാംപിന്റെ വിശദാംശങ്ങൾ Namk ചീഫ് കോർഡിനേറ്റർ കിഷോർ വിശദീകിച്ചു. കോർഡിനേറ്റർ അനിൽ ക്യാംപിന് നേതൃത്വം നൽകി. 70 പേർ ക്യാംപിൽ പരിശോധനക്ക് വിധേയരായി 10 പേരെ മാമ്മോഗ്രാഫിക്ക് റഫർ ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here