വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ദന്ത രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയും നഗര പ്രാഥമിക ആരോഗ്യ കേന്ദത്തിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ദന്ത രോഗ നിർണയ ക്യാമ്പും കഞ്ഞിപ്പുരയിൽ വെച്ച് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കല, കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, കൗൺസിലർമാരായ ആബിദ മൺസൂർ, റസീന മാലിക്ക്, ഉണ്ണികൃഷ്ണൻ കെ.വി,നാട്ടുക്കാരായ മൂർക്കത്ത് മുസ്തഫ, അൻഫർ മാഷ് തുടങ്ങിയവർ സംസാരിച്ചു.200 ൽ പരം ആളുകൾ രജിസ്ട്രർ ചെയ്ത ക്യാമ്പിൽ മെഡിക്കൽ ഓഫീസർ Dr. ഷഫീഖ് ,Dr ആയിഷ (ഡന്റൽ സർജൻ), Dr ഷംസീന (ഡന്റൽ സർജൻ ),Dr ഫമിദ തുടങ്ങിയ വരുടെ നേത്യത്വത്തിൽ പരിശോധിക്കുകയും മരുന്നുകൾ വിതരണo ചെയ്യുകയും ചെയ്തു. നഗരസഭ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും നഗരസഭ ചെയർമാൻ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here