Free fire & safety course under Keltron for SC/ST students
കെല്‍ട്രോണ്‍ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനിയറിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പാസായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് യോഗ്യത. പരിശീലനം സൗജന്യം. കെല്‍ട്രോണ്‍ സെന്ററുകളിലായിരിക്കും ക്ലാസ്. പ്രായപരിധി 30. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകള്‍ 30 നകം ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റർ, ആയിഷ ബില്‍ഡിങ്, കോഴിക്കോട് റോഡ്, വളാഞ്ചേരി, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0494 2646382, 04933 228313.
Summary: The Keltron and the scheduled class development department jointly presents a free professional diploma in fire and safety engineering course to the students from the scheduled groups. the minimum qualification required for the course is SSLC and the course is for those who are below 30 years. The classes will be held at the Keltron knowledge centres. Those interested should submit the applications on or before November 30. For more info call: 04933 228313/0494 2646382 or contact at Keltron Knowledge centre, Ayisha building, Kozhikode road, Valanchery, Malappuram.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here