HomeNewsHealthചങ്ങമ്പള്ളി ഡോ. കുഞ്ഞാലൻ ഗുരുക്കൾ അനുസ്മരണവും സൗജന്യ രോഗ നിർണയ ക്യാംപും നടത്തി

ചങ്ങമ്പള്ളി ഡോ. കുഞ്ഞാലൻ ഗുരുക്കൾ അനുസ്മരണവും സൗജന്യ രോഗ നിർണയ ക്യാംപും നടത്തി

changampally-camp

ചങ്ങമ്പള്ളി ഡോ. കുഞ്ഞാലൻ ഗുരുക്കൾ അനുസ്മരണവും സൗജന്യ രോഗ നിർണയ ക്യാംപും നടത്തി

തിരുന്നാവായ: ചങ്ങമ്പള്ളി തറവാട്ടിലെ തല മുതിർന്ന വൈദ്യനും നാട്ടു മരുന്നുകളുടെ ഗവേഷകനുമായിരുന്ന ഡോ.കുഞ്ഞാലൻ ഗുരുക്കളുടെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിൽക്കുന്ന എടക്കുളം ചങ്ങമ്പള്ളി വൈദ്യഭവനിൽ വെച്ച് സൗജന്യ മാനസികാരോഗ്യ, അസ്ഥിരോഗ , ദന്തരോഗ നിർണ്ണയ ക്യാമ്പ് നടത്തി.കാൻസർ രോഗ വിദഗ്ദ ഡോ.ഫിർദൗസ് ഇഖ്ബാൽ ചങ്ങംപള്ളി നേതൃത്വം നൽകി.
changampally-camp
പാരമ്പര്യമായി കിട്ടിയ അറിവിനൊപ്പം ആത്മീയ വെളിച്ചം പകർന്ന ചികിത്സാ രീതിയാണ് പ്രശസ്തനായിരുന്ന കഞ്ഞാലൻ ഗുരുക്കൾ സ്ഥാപിച്ച ചങ്ങംപള്ളി വൈദ്യാഭവനിൽ ഇന്നും തുടർന്നു വരുന്നത്. അപൂർവ്വങ്ങളായ ഔഷധ സസ്യങ്ങളാൽ സമ്പുഷ്ടമായിരുന്നു ഇദ്ദേഹത്തിന്റെ വസതി. നിരവധി പേർ അനുസ്മരണ പരിപാടിയിലും ആരോഖ്യബോധവത്കരണ ക്ലാസിലും പങ്കെടുത്തു ഡേ: ഷാനി നബിൽ, ഡോ. ലുബ്‌ ന ചങ്ങമ്പള്ളി, ഡോ:നജ്ല ഗുരുക്കൾ, ഡോ: സജാദ് പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!