HomeNewsHealthവളാഞ്ചേരി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ വൃക്കരോഗ നിർണയ–രക്ത പരിശോധനാ ക്യാംപുകൾ നടത്തുന്നു

വളാഞ്ചേരി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ വൃക്കരോഗ നിർണയ–രക്ത പരിശോധനാ ക്യാംപുകൾ നടത്തുന്നു

kidney-checkup

വളാഞ്ചേരി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ വൃക്കരോഗ നിർണയ–രക്ത പരിശോധനാ ക്യാംപുകൾ നടത്തുന്നു

വളാഞ്ചേരി: ജനുവരി ഒന്നിന് ആരംഭിക്കുന്ന ശിഹാബ് തങ്ങൾ

ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി വളാഞ്ചേരി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ വൃക്കരോഗ നിർണയ–രക്ത പരിശോധനാ ക്യാംപുകൾ നടത്തുന്നതിനു ഒരുക്കങ്ങളായതായി സംഘാടകർ അറിയിച്ചു.

വളാഞ്ചേരി നിസാർ ആശുപത്രിയിലാണ് ഡയാലിസിസ് സെന്റർ പ്രവർത്തിക്കുക. 18നു കക്കാട്ടുപാറ മദ്രസയിലാണ് ആദ്യ ക്യാംപ്. നഗരസഭയിലെ രണ്ട്, മൂന്ന്, നാല് ഡിവിഷൻ മുസ്‍ലിം ലീഗ് കമ്മിറ്റികൾ ക്യാംപിനു നേതൃത്വം നൽകും. 19ന് വളാഞ്ചേരി വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരഭവനിലും ക്യാംപ് നടത്തും.

20നു ഹരിതം വെൽഫെയർ സൊസൈറ്റിയും ബ്രദേഴ്സ് ക്ലബും ചേർന്ന് കാട്ടിപ്പരുത്തിയിലും 21ന് ഗ്രീൻപവർ സാംസ്കാരിക വേദിയുടെ സഹകരണത്തോടെ കൊളമംഗലം ജുമാ മസ്ജിദിനു സമീപവും 22ന് മഹല്ല് മജ്‍ലിസുനൂർ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കാർത്തല മദ്രസയിലും 23നു കാവുംപുറം ടൗൺ മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴുവാനൂർ എഎംഎൽപി സ്കൂളിലും 24നു 33–ാം ഡിവിഷൻ മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിപ്പുര അൽ ഹനീഫിയ്യ മദ്രസയിലും ക്യാംപുകൾ നടത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!