പൂക്കാട്ടിരി സഫ ക്യാമ്പസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
എടയൂർ: ഓർഫൻസ് എജ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എടയൂർ, സഫ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പൂക്കാട്ടിരി, അക്കാഡമി ഓഫ് ഫാമിലി ഫിസിഷൻസ് ഇന്ത്യ – കേരള ചാപ്റ്റർ, മലപ്പുറം സോൺ സംയുക്തമായി എടയൂർ പി.എച്ച്.സി യുടെ സഹകരണത്തോടെ പൂക്കാട്ടിരി സഫ ക്യാമ്പസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്ത സമ്മർദ്ധം, ഷുഗർ, നേത്രപരിശോധന, ജനറൽ ഹെൽത്ത് ചെക്കപ്പ് വിഭാഗങ്ങളിലായിരുന്നു പരിശോധന നടന്നത്. എടയൂർ പി.എച്ച്.സി അസിസ്റ്റന്റ് സർജൻ ഡോ: ദേവാനന്ദ് ക്യാമ്പിൽ പങ്കെടുത്തവർക്ക് “എന്താണ് ആരോഗ്യം എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നൽകി ഡോക്ടർമാരായ ദേവാനന്ദ്, ഷഹ്സാദ്, സൽവ എന്നിവർ മെഡിക്കൽ പരിരോധനകൾക്ക് നേതൃത്വം നൽകി.
എടയൂർ പി.എച്ച്.സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ട്ടർ സാജു കൊറോണ വയറസിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ച് ക്യാമ്പിൽ മാർഗ്ഗ നിർദേശങ്ങൾ നൽകി. ക്യാമ്പിന്റെ ഉദ്ഘാടനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ മാസ്റ്റർ നിർവ്വഹിച്ചു. സഫ സ്ഥാപനങ്ങളുടെ ചെയർമാൻ വി.പി യാസിർ അധ്യക്ഷത വഹിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി.എ ഷുക്കൂർ, ട്രസ്റ്റ് സെക്രട്ടറി യു.എ ഷമീർ, കുറ്റിപ്പുറം വനിതാ ഹെൽത്ത് സുപ്രണ്ട് ശാന്തകുമാരി, എടയൂർ പി.എച്ച്.സി ഹെഡ് നഴ്സ് അംബിക, പ്രോഗ്രാം കൺവീനർ ഷമിം എൻ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ തിഞ്ഞെടുക്കപ്പെട്ട നൂറിലധികം പേർക്ക് സൗജന്യ മെഡിക്കൽ പരിശോധന നൽകി. ക്യാമ്പ് വൈകീട്ട് സമാപിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here