സൗജന്യ ഏകദിന ഓണ്‍ലൈന്‍ കോഴ്‌സുമായി ഐ.എസ്.ആര്‍.ഒ
ഒരുദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുമായി ഐ.എസ്.ആര്‍.ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍). ഹിമാലയന്‍ കൈറോസ്‌പെറിക് ഹസാര്‍ഡ്‌സിലാണ് കോഴ്‌സ്. ഹിമാലയത്തിലെ ഹിമാനികളില്‍ കാലാവസ്ഥാ മാറ്റം വരുത്തുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള പഠനം കൂടിയാണ് ഈ ഏകദിനകോഴ്സ്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 70 ശതമാനം അറ്റന്‍ഡന്‍സ് ഉണ്ടായാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഹിമാനികളും മഞ്ഞുരുകലും അതുമായി ബന്ധപ്പെട്ട പഠനങ്ങളും ആണ് കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നാല് സെഷനുകളിലായാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്
1) ഓവര്‍വ്യൂ ഓഫ് ജിയോളജിക്കല്‍ ഹസാര്‍ഡ്‌സ് (11:00-11:30)
2) എലമെന്റ്‌സ് ആന്‍ഡ് ഡൈനാമിക്‌സ് ഓഫ് ദ കൈറോസ്പിയര്‍ ഫ്രം എ ക്ലൈമറ്റ് ചേഞ്ച് പെര്‍സ്‌പെക്ടീവ് (11:35-12:20)
3) ഹൈ മൗണ്ടെയ്ന്‍ ഹസാര്‍ഡ്‌സ് ഇന്‍ ദ ഹിമാലയാസ്, ഫോക്കസിങ് ഓണ്‍ ഡെബ്രിസ് ഫ്‌ളോ (14:15-15:00)
4) റിമോട്ട് സെന്‍സിങ് അപ്ലിക്കേഷന്‍സ് ഫോര്‍ കൈറോസ്‌പെറിക് ഹസാര്‍ഡ്‌സ് (15:05-15:50)
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here