HomeNewsEventsഎടയൂർ ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു

എടയൂർ ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു

edayur-panchayath

എടയൂർ ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു

എടയൂർ: ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (DDUGKY) പദ്ധതിയുടെ ഭാഗമായി എടയൂർ ഗ്രാമപഞ്ചായത്തിലെ 18നും 35നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് വിവിധ മേഖലകളിൽ സൗജന്യ പരിശീലനം നൽകി തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുന്നതിന് മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ad
താൽപര്യമുള്ളവർ 3 .10. 2018 ന് രാവിലെ 10 മണിക്ക് പൂക്കാട്ടിരി ഗ്രാമീണ വായനശാലയിൽ എത്തിച്ചേരുക. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് 3 മുതൽ 6 മാസം വരെയുള്ള പരിശീലനം തികച്ചും സൗജന്യമാണ്. കൂടാതെ യൂണിഫോം, പഠനോപകരണങ്ങൾ എന്നിവയും സൗജന്യമായി ലഭിക്കുന്നു. ആവശ്യമുള്ളവർക്ക് ഹോസ്റ്റൽ സൗകര്യവും ലഭ്യമാക്കുന്നതായിരിക്കും. വിശദ വിവരങ്ങൾക്ക് എടയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!