HomeNewsGeneralമലപ്പുറത്തുകാര്‍ക്ക് പോലീസിലും സൈന്യത്തിലും ജോലി നേടാന്‍ ജില്ലാ പഞ്ചായത്തിന്റെ സൗജന്യ പരിശീലനം

മലപ്പുറത്തുകാര്‍ക്ക് പോലീസിലും സൈന്യത്തിലും ജോലി നേടാന്‍ ജില്ലാ പഞ്ചായത്തിന്റെ സൗജന്യ പരിശീലനം

മലപ്പുറത്തുകാര്‍ക്ക് പോലീസിലും സൈന്യത്തിലും ജോലി നേടാന്‍ ജില്ലാ പഞ്ചായത്തിന്റെ സൗജന്യ പരിശീലനം

മലപ്പുറം: മലപ്പുറം ജില്ലയിലെ 17 നും 24 നും മിടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍ക്ക് സൈനിക – അര്‍ദ്ധ സൈനിക – പോലീസ് സേനകളില്‍ ജോലി ലഭിക്കുവാന്‍ അവസരം ലഭിക്കുന്നതിന് സഹായകരമായ പരിശീലനം സൗജന്യമായി നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി. അതൊടൊപ്പം ധനകാര്യ സ്ഥാപനങ്ങള്‍, വ്യവസായ-വ്യാപാര സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സെക്യൂരിറ്റ് ജോലിക്കായി നിയമനം ലഭിക്കുന്നതിനുള്ള സെക്യൂരിറ്റി സ്റ്റാഫ് ട്രൈനിംഗ് ലഭിക്കുന്നതിനും അവസരമുണ്ട്.

രണ്ടുമാസം നീണ്ട് നില്‍ക്കുന്ന പരിശീലനം കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന ഗവ. അംഗീകൃത സ്ഥാപനമായ പ്രീ റിക്രൂട്ട്‌മെന്റ് ട്രൈനിംഗ് സെന്ററില്‍ വെച്ചാണ് നല്‍കുക.
ഈ മാസം 28ന് രാവിലെ 9.30നു പ്രീ റിക്രൂട്ട്‌മെന്റ് ട്രൈനിംഗ് പരിശീലനത്തിനും ഉച്ചക്ക് രണ്ടിന്‌സെക്യൂരിറ്റി സ്റ്റാഫ് ട്രൈനിംഗ് പരിശീലനത്തിനും താല്‍പര്യമുള്ളവരുടെ തെരെഞ്ഞെടുപ്പ് മലപ്പുറം കലക്‌ട്രേറ്റ് കമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കുന്നതാണ്.

പത്താം ക്ലാസ്സ് പരീക്ഷ പാസ്സായ 17 നും 24 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍ക്ക് പ്രായം, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി നേരിട്ട് ഹാജറാകാവുന്നതാണ്. പരിശീലനാര്‍ത്ഥികള്‍ ബിപിഎല്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന സാമ്പത്തിക പരിധിക്കകത്തുള്ളവരായിരിക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!